HOME
DETAILS
MAL
പഴശ്ശി കോവിലകം: തകര്‍ന്ന ഭാഗങ്ങള്‍ പുനര്‍നിര്‍മിച്ചു
backup
August 28 2018 | 07:08 AM
ഉരുവച്ചാല്‍: ഒരു ഭാഗം തകര്‍ന്നുവീണ പഴശ്ശി കോവിലകം ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ തകര്‍ന്ന് ഭാഗങ്ങള്‍ വീണ്ടണ്ടും പുനര്‍നിര്‍മിച്ചു. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിലാണ് കോവിലകത്തെ പിറകുവശം തകര്‍ന്നുവീണത്. കോവിലകം സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ അന്‍പതോളം പേര് ചേര്‍ന്നാണ് കോവിലകം പൂര്‍വ സ്ഥിതിയിലാക്കിയത്.
തകര്‍ന്ന ഭാഗങ്ങളുടെ മര ഉരുപ്പടികളടക്കം മാറ്റിസ്ഥാപിച്ചാണ് പുനരുദ്ധാരണം നടത്തിയത്.
കോവിലകത്തിന്റെ പടിഞ്ഞാറു ഭാഗത്തെ കുളപ്പുര, തെക്കിനി, പിറകുവശം എന്നിവയാണ് കനത്ത മഴയില്‍ തകര്‍ന്നത്. സംരക്ഷണ സമിതി ചെയര്മാന് കെ. ഭാസകരന്, കണ്‍വീനര്‍ പി. സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് പുനര്‍നിര്‍മാണം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."