സെക്‌സിനായി ഭാര്യമാരെ കൈമാറി പുതിയ തട്ടിപ്പ്; വല വിരിക്കുന്നത് ഷെയര്‍ ചാറ്റ് വഴി
കായംകുളം: സെക്‌സിനായി ഭാര്യമാരെ പരസ്പരം കൈമാറി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവന്ന സംഘത്തിലെ നാലു പേരെ കായംകുളം പോലിസ് അറസ്റ്റ് ചെയ്തു. പരസ്പരം ആശയവിനിമയത്തിനായി ഇവര്‍ ഉപയോഗിക്കുന്നതാവട്ടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ഷെയര്‍ ചാറ്റും. കൊല്ലം, തിരുവല്ല, കായംകുളം, ഹരിപ്പാട് പ്രദേശങ്ങളില്‍ ഉള്ളവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഒരു യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടുന്നത്. ഡിവൈ.എസ്.പി ആര്‍. ബിനുവിന്റെ നിര്‍ദ്ദേശാനുസരണം കായാകുളം സി.ഐ പി.കെ സാബുവിന്റെ നേതൃതത്തില്‍ എസ്.ഐ സി.എസ് ഷാരോണ്‍ ഉള്‍പ്പെട്ട സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
സംഭവത്തെ കുറിച്ച് പോലിസ് പറയുന്നത്:
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതലാണ് കേസിന് ആസ്പദമായ സംഭവം ആരംഭിക്കുന്നത്. സംഘത്തില്‍പ്പെട്ട ഒരാള്‍
ഷെയര്‍ ചാറ്റുവഴി പരിചയപ്പെട്ടയാളെ ഒരു സ്ഥലത്തെത്തിക്കുകയും ഭാര്യയെ കാഴ്ചവയ്ക്കുകയും ചെയ്തു. തുടര്‍ന്ന് ഷെയര്‍ചാറ്റ് വഴി പരിചയപ്പെട്ട മറ്റൊരാളിന്റെ വീട്ടില്‍ വച്ച് ഇരുവരും ഭാര്യമാരെ പരസ്പരം പങ്കുവെച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. 'വീടുകളിലും, ലോഡ്ജ് മുറികളിലും, കാറുകളില്‍ എത്തി വിജനമായ പറമ്പുകളിലുമായാണ് ഇവര്‍ ബന്ധപ്പെടുക.
തുടര്‍ന്ന് ഷെയര്‍ ചാറ്റ് വഴി പരിചയപ്പെട്ട മറ്റൊരാളുമായി യുവതിയെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍ ഭാര്യ എതിര്‍ത്തതിനാല്‍ ശ്രമം പരാജയപ്പെടുകയാണുണ്ടായത്. തുടര്‍ന്ന് വീണ്ടും ഇയാള്‍ നിര്‍ബന്ധിച്ചപ്പോഴാണ് ഭാര്യ പരാതിയുമായി പോലിസ് സ്റ്റേഷനില്‍ എത്തിയത്. സംഘത്തില്‍പ്പെട്ട മറ്റുള്ളവരെ അന്വേഷിച്ചു വരുന്നു.
പോലിസ് വിശദീകരണം: Video
[video width="640" height="352" mp4="http://suprabhaatham.com/wp-content/uploads/2019/04/VID-20190426-WA0083.mp4"][/video]
[video width="640" height="352" mp4="http://suprabhaatham.com/wp-content/uploads/2019/04/27.mp4"][/video]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."