ഗേറ്റ്‌വേ ഓഫ് ഇന്ത്യയിലെ തിരുവോണം
സ്വാതന്ത്ര്യ സമര സ്മരണകളിലെ നട്ടെല്ലാണ് ഗേറ്റ് വേ ഓഫ് ഇന്ത്യ. മുബൈയിലെ മലബാറി സമരങ്ങളുടെ ആസ്ഥാനവും ഇവിടമായിരുന്നു. ജോര്‍ജ്ജ് അഞ്ചാമന്‍ രാജാവിന്റെയും മേരി രാജ്ഞിയുടേയും 1911ലെ സന്ദര്‍ശന സ്മാരകമായി നിര്‍മിച്ചതാണീ കവാടം. മുബൈയിലോട്ടുള്ള ഇവരുടെ വരവ് വലിയൊരാഘോഷമായി കൊണ്ടാടി. 10 വര്‍ഷമെടുത്ത് 1924ല്‍ പൂര്‍ത്തിയാക്കിയ സ്മാരകത്തിനു 85 അടി ഉയരമാണുള്ളത്. ഇതു മാത്രമല്ല പ്രാധാന്യം.
ബ്രിട്ടീഷ് സൈന്യം ഈ വഴിയാണു ഒടുവിലെ തിരിച്ചുപ്പോക്കും നടത്തിയത്. ദേശസ്‌നേഹികളൊന്നടക്കം ജയ് വിജയകാഹളം മുഴക്കി തുള്ളിച്ചാടി. ചിലരെല്ലാം ആവേശം കെട്ടൊടുങ്ങാതെ തിരമാലയടിച്ചുയരുന്ന കടലിലേക്ക് എടുത്തുച്ചാടി. കുളിച്ചു ശുദ്ധം വരുത്തിയാണു നീന്തിത്തിമര്‍ത്തു തിരിച്ചു കയറിയത്. ഈറനോടെ വെള്ളക്കാരോടുള്ള വൈരാഗ്യം തീര്‍ത്ത ജയഭേരിയും. ബ്രിട്ടീഷ് വാഴ്ചയെ പിണ്ഡം വച്ചിറക്കിയ ആഹ്ലാദം പില്‍ക്കാലത്തു വ്യോമസേനയും അഭ്യാസമാക്കി. പാരച്ച്യൂട്ടിറക്കത്തിന്റെ കായിക സ്വപ്‌ന സായൂജ്യം തീര്‍ത്തു. എന്നാലീ രമ്യഹര്‍മ്യമായ കോട്ടയുടെ നില്‍പ്പിനൊരു തലയെടുപ്പുണ്ട്. സമുദ്രസ്വീകാര്യമായ കരുത്താണ് ഏതൊരു സന്ദര്‍ശകന്റെയും കണ്ണില്‍പ്പെടുക. തിരമാലയുടെ വലുപ്പമോ വേലിയേറ്റത്തിന്റെ മെഗാവാള്‍ട്ടോ കാലമിത്രയും ഗേറ്റ് വേയെ കടത്തിവെട്ടിയിട്ടില്ല.
രത്‌ന ശിലകള്‍ പോലെ ഒന്നൊന്നടുക്കി ബലം ചേര്‍ത്ത കരിങ്കല്‍ വിസ്മയമാണത്. ഏതു സുനാമിയിലും അജയ്യമായൊരു നടവാതിലായി കരുതാം. നേവി ആര്‍മിക്കാരുടെ സാഹസിക പരേഡുകള്‍ ഇവിടെയാണ് അരങ്ങേറുക. നിരവധി ചരിത്ര സംഭവങ്ങള്‍ക്കു സാക്ഷ്യം കൂടിയാണിവിടം.
താജ് ഹോട്ടലും പ്രാവുകളും
കാഴ്ചക്കു അവിസ്മരണീയമായ താജ്മഹല്‍ പോലെ താജ് ഹോട്ടല്‍ ഓരം ചേര്‍ന്നു കാണാം. 2008ലെ തീവ്രവാദി അക്രമണത്തിലൂടെ വീണ്ടും ലോകശ്രദ്ധയിലായ താജ്‌ഹോട്ടല്‍. പ്രമാണിമാര്‍ക്കു താമസിക്കാനും സാധാരണക്കാര്‍ക്കു ഗേറ്റ് വേയുടെ പരിസരത്തു നിന്നു കൊതിയോടെ നോക്കികാണാനും പറ്റിയ ടൈംപാസ് തന്നെ. കടല്‍ കണ്ട് കപ്പലണ്ടി കൊറിച്ച് സായാഹ്നം ചിലവടാന്‍ മനുഷ്യര്‍ക്കൊപ്പം കച്ചവട സാധനങ്ങളും മാത്രമല്ല ഇവിടെയെത്തുന്നത്. മാടപ്രാവുകളുടെ വിഹാര രംഗം കൂടിയാണിവിടം. പ്രാവുകളുടെ കൂട്ടത്തോടെയുള്ള പറന്നിറങ്ങലും ചിറകടിച്ചുള്ള ഉയരലും കാണാന്‍ ആളുകള്‍ മണിക്കൂറുകളാണു മടുക്കാതെ ചിലവിടുക. പ്രാവുകളുടെ കളിവിനോദ പശ്ചാത്തലത്തില്‍ മനംമറന്നു സെല്‍ഫിയെടുക്കാതെ പോകുന്നവരുമില്ല.
ഹിന്ദുസ്ഥാനി നിറ ശില്‍പ്പങ്ങളുടെ സങ്കേതമാണ് എലഫെന്റ ഐലന്റ്. പ്രാചീന കരകൗശലങ്ങള്‍ സൂക്ഷിച്ചിരിക്കുന്നതോ ഗുഹകളിലും. 13 കിലോ മീറ്റര്‍ ദൂരം യാത്ര ചെയ്യാനിവിടന്നു യന്ത്ര ബോട്ടു സര്‍വിസുകള്‍ സുലഭമായി ലഭ്യവുമാണ്. ചരിത്ര പാഠ്യ വിഷയങ്ങളില്‍ എലഫെന്റ ദ്വീപുളളതിനാല്‍ സ്‌കൂള്‍ സവാരികള്‍ സര്‍വ്വ സാധാരണമായി.
തിരുവോണ നാളിലെ നേവി
റിക്രൂട്ട്‌മെന്റ്
ഈ പശ്ചാത്തലത്തില്‍ ആഘോഷിച്ചൊരു പഴ തിരുവോണക്കാഴ്ചയിലേക്കാണ് നിങ്ങളെ ക്ഷണിക്കുന്നത്. രണശൂരരുടെ ഓണത്തല്ലു മഹോത്സവം പോലെ. മലയാളി യുവാക്കള്‍ തിങ്ങിക്കൂടിയ ഒരു മുബൈ ഓണം. ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ മുന്നില്‍ നടന്ന തിരുവോണ സദ്യ.
കടല്‍ അടുത്തുള്ളതിനാല്‍ ഒട്ടുമുക്കാലും നേവി പ്രവര്‍ത്തകരുടെ മാര്‍ച്ചും ശ്രദ്ധയും ചുറ്റുവട്ടത്തു കാണാം. മുങ്ങുന്നവരെ രക്ഷിക്കലും പരിശീലന ക്രീഡകളും ഇവിടെ മുറയ്ക്കു നടക്കും. ഷൂസുകളുടെ ചിട്ടയാര്‍ന്ന നടത്ത പരേഡ്. വെള്ള യൂനിഫോമിട്ട പരിശീലകരുടെ ഛിന്നം വിളിയും ശബ്ദമുഖരിതമായ അന്തരീക്ഷമാക്കും പലപ്പോഴും. കൂടെ കാഴ്ചക്കാരായ സഞ്ചാരികളുടെ കയ്യേറ്റവും കുടമാറ്റവും അരങ്ങു തകര്‍ക്കും. ട്രെയിനിങ്ങിനൊപ്പം നേവി സെലക്ഷനും ഇവിടം പന്തിയാകാറുണ്ട്.
നേവിക്കാര്‍ക്കു ഓട്ടത്തിനും വഴിച്ചാട്ടത്തിനും വെള്ളം വേണം. ഓടിയും ചാടിയും ഉന്നം വച്ചിവര്‍ മലക്കം മറിഞ്ഞു വീഴുന്നതോ ഒരമാനമുള്ള കടലിലോട്ടാണ്. വായുവില്‍ കൂടുതല്‍ സമ്മര്‍സോള്‍ട്ടടിച്ചു വീഴുന്നതിലാണു പൂര്‍ണ വിജയം കണക്കാക്കുന്നത്. ധീരതയ്ക്കു മാറ്റു കൂട്ടാന്‍ പടുകൂറ്റന്‍ തിരമാലകള്‍ വേണ്ടും വിധം മത്സരിച്ചു വന്നു ചിതറുന്നു. ഒരിക്കലിതു പോലൊരു നേവി സെലക്ഷന്‍ സംഗമം ഇവിടെ നടന്നു. അതും തിരുവോണ നാളിലെന്നത് എടുത്തു പറയണം. ഇക്കൂട്ടത്തില്‍ വിവിധ സംസ്ഥാനക്കാരുണ്ട്. ജാതിക്കൂറായി പല ഭാഷ സംസാരിക്കുന്നവരും.
ഓണപ്പുടവയും സദ്യയും
പതിവിന്‍ പടി മുക്രക്കുത്തിയുളള ഓര്‍ഡറുകള്‍ മുഴങ്ങി. ശക്തി പോരാട്ടം തെളിയിക്കുന്നവനാണു തെരഞ്ഞെടുക്കപ്പെടുക. സാധാരണ സിദ്ധാന്തം. ആജ്ഞകള്‍ക്കനുസരിച്ച് ഓരോരുത്തരയി മെയ് വഴക്കങ്ങള്‍ കാട്ടി. ജയിച്ചെന്നും തോറ്റെന്നുമൊക്കെ തീരുമാനിച്ചു പകപ്പുള്ളിലൊതുക്കി വീര്‍പ്പുമുട്ടി. സ്വയം കൊമ്പന്മാരായി സംപ്രീതി നേടി. ജിജ്ഞാസയില്‍ ഫലം കാത്തു നിന്നു.
തികച്ചും അവശരാണു വരി തെറ്റിക്കാത്ത ഓരോരുത്തരും. പ്രകടനത്തിലെ പിരിമുറുക്കം മൂലം കിതപ്പടങ്ങിയിട്ടുമില്ല. ഇപ്പോഴാണു പച്ച മലയാളത്തിലൊരു അനൗണ്‍സ്‌മെന്റ്, 'മാവേലി മന്നന്റെ നാട്ടുകാരെല്ലാം ഇപ്പുറത്തോട്ടു വരണം'. ഓണം സ്‌പെഷ്യല്‍ എന്തോ പ്രതീക്ഷിച്ചു പടയൊഴുകി വരിനീണ്ടു. തിരുവോണക്കാരുടെ തിരുതകൃതി. പുലിക്കളിമേളം. അടുത്ത വിളംബരം, ആരും നിരാശരാകേണ്ടാ... ഉന്തും തളളും മതി. വിജയികള്‍ക്കെല്ലാം ഓണക്കോടി കിട്ടും. യഥാര്‍ഥത്തില്‍ വിതരണം ചെയ്തതൊരു പുളിയിലക്കര ഓണപ്പുടവയാണ്. എന്നാലോ സമ്മാനം കിട്ടിയ മലയാളികളെല്ലാം സന്തോഷം കൊണ്ടു മതിമറന്നു തുള്ളിച്ചാടി.
ചൂളം വിളിയോടെ കുമ്മാട്ടിക്കളി നടനമാടി. തിരുവോണ സദ്യയുണ്ട അഭിനിവേശത്തില്‍ പിരിയാമെന്നായി. അനുഭവസ്ഥരാരും ഉണ്ട ചോറിന്റെ നന്ദി രേഖപ്പെടുത്താതിരിക്കില്ല. കൈവിരലു ചപ്പിയ സ്വാദ്. ഇപ്പോഴിതാ അടുത്ത കോലാഹലം മുഴങ്ങി. രാഷ്ട്രസ്‌നേഹമോടെ വിളിപാടല്‍പ്പം മുന്തി. ഓണക്കോടി സ്‌പോണ്‍സര്‍ ചെയ്തയാളെ കാണാനാഗ്രഹിക്കുന്നര്‍ക്കു സ്വാഗതം. കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയും ജനപ്രിയ നേതാവുമായ സി.എച്ച് മുഹമ്മദ് കോയ ദൃശ്യരൂപമായി കൈവീശി പ്രത്യക്ഷപ്പെട്ടു. നാട്ടുകാര്‍ക്കു ഓണക്കോടിക്കും തിരുവോണ സദ്യക്കും പന്തിയൊരുക്കിയതിന്റെ അഭിമാനമാ മുഖത്തു വന്നു. ആദരവോടെ ചുണക്കുട്ടന്മാരെ തലവണങ്ങി അദ്ദേഹം സ്വതേജസുയര്‍ത്തി. നേര്‍ക്കു ചെന്നു ലോഹ്യം കാട്ടാന്‍ മടിച്ചുനിന്ന ഓരോരുത്തര്‍ക്കും ഹസ്തദാനമേകി. പേരും ഊരും ചോദിച്ചറിഞ്ഞു സൗഹൃദം വളര്‍ത്തി. ചുടുചൂടോടെ പൊന്നോണ ആശംസകളും നേര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."