ഇതു താന്‍ടാ പൊലിസ്..
പൊലിസിന്റെ ജനകീയ ഇടപെടലിന്റെ രണ്ടു കാഴ്ചകള്‍. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന അഭ്യര്‍ഥിച്ച് കിലോമീറ്ററുകള്‍ സൈക്കിള്‍ റാലി നടത്തി ജില്ലാ പൊലിസ് മേധാവി. ദേശീയപാതയിലെ മരണക്കുഴികള്‍ നികത്തി ചന്തേര എസ്.ഐയും സംഘവും. രണ്ടുകാര്യങ്ങളിലും നമുക്ക് ചെയ്യാന്‍ ഏറെയുണ്ടെന്ന 'ചലഞ്ച് ' മുന്നോട്ടുവയ്ക്കുകയാണ് കാസര്‍കോട്ടെ പൊലിസ്
ചെറുവത്തൂര്‍: പാതയിലെ കുഴികള്‍ നികത്തിയ ഡിവൈ.എസ്.പിയുടെ ചലഞ്ച് ഏറ്റെടുത്ത് ചന്തേര പൊലിസ്. ഇതിന്റെ ഭാഗമായി എസ്.ഐയും സഹപ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് പാതയിലെ പാതാളക്കുഴികള്‍ നികത്തി.
കഴിഞ്ഞദിവസം കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി.കെ സുധാകരന്‍ കല്ലു ചുമന്ന് ഡ്രൈവര്‍മാര്‍ക്കൊപ്പം റോഡിലെ കുഴി നികത്തിയത് ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ചന്തേര പൊലിസും മുന്നിട്ടിറങ്ങിയത്.
ഞാണങ്കൈയിലെയും കണ്ണംകുളത്തെയും റോഡിലെ അപകടക്കുഴികള്‍ കല്ലിട്ട് നികത്തി. ചന്തേര എസ്.ഐ വിപിന്‍ ചന്ദ്രന്റെ നേതൃത്വത്തിലാണ് പൊലിസുകാരും നാട്ടുകാരും കുഴിനികത്താന്‍ മുന്നിട്ടിറങ്ങിയത്. ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, ഡിവൈ.എസ്.പി പി.കെ സുധാകരന്‍ എന്നിവരും സ്ഥലത്തെത്തി.
നവകേരളത്തെ പടുത്തുയര്‍ത്താന്‍ ജില്ലാ പൊലിസ് മേധാവിയുടെ സൈക്കിള്‍ റാലിയും
ചെറുവത്തൂര്‍: 65 കിലോമീറ്റര്‍ ദൂരം സൈക്കിള്‍ റാലി നടത്തി ജില്ലാ പൊലിസ് മേധാവി ഡോ. എ. ശ്രീനിവാസ്. പ്രളയക്കെടുതികളില്‍ വേദനിക്കുന്നവരുടെ കണ്ണീരൊപ്പാനും പുതിയ കേരളം പടുത്തുയര്‍ത്താനും എല്ലാവരും മനസറിഞ്ഞു മുന്നോട്ട് വരണമെന്ന ആഹ്വാനവുമായിട്ടായിരുന്നു യാത്ര. കാസര്‍കോട് ജില്ലാ പൊലിസ്, പെട്‌ലേര്‍സ് അസോസിയേഷനുമായി സഹകരിച്ചാണ് സൈക്കിള്‍ റാലി നടത്തിയത്. ചെറുവത്തൂര്‍ മുതല്‍ ഉപ്പള വരെയായിരുന്നു യാത്ര.
പ്രധാന ടൗണുകളിലെല്ലാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കാന്‍ അദ്ദേഹം എല്ലാവരോടും അഭ്യര്‍ഥിച്ചു. ചെറുവത്തൂര്‍ ബസ് സ്റ്റാന്‍ഡില്‍ എം. രാജഗോപാലന്‍ എം.എല്‍.എ റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി.കെ സുധാകരന്‍, കോസ്റ്റല്‍ സി.ഐ നന്ദകുമാര്‍, ചന്തേര എസ്.ഐ വിപിന്‍ ചന്ദ്രന്‍ സംസാരിച്ചു. രാവിലെ ആരംഭിച്ച റാലി വൈകുന്നേരത്തോടെ സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."