'കത്തിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തില്ല, തങ്ങള്‍ക്കെതിരായ കൂട്ട ആക്രമണങ്ങളെ നേതൃത്വം തടഞ്ഞില്ല'- തുറന്നടിച്ച് കപില്‍ സിബല്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിക്കും നേതൃത്വത്തിനുമെതിരെ തുറന്നടിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. സോണിയ ഗാന്ധിക്കയച്ച കത്തിലൂടെ തങ്ങളുന്നയിച്ച ആശങ്കകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ പരിഗണിക്കുകയോ പങ്കുവെക്കുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാത്രമല്ല കത്തിന്റെ പേരില്‍ അതില്‍ ഒപ്പിട്ടവര്‍ക്കെതിരെ കൂട്ട ആക്രമണമുണ്ടായപ്പോള്‍ ഒരു നേതാവു പോലും അതിനെതിരെ പ്രതികരിച്ചില്ലെന്നും അദ്ദേഹം വിഷമം പ്രകടിപ്പിച്ചു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് ശേഷം കോണ്‍ഗ്രസിന് ഏറ്റവും കൂടുതല്‍ തലവേദന സൃഷ്ടിച്ച വിഷയമാണ് നേതൃമാറ്റം ആവശ്യപ്പെട്ടുകൊണ്ട് പാര്‍ട്ടിയിലെ ഒരുവിഭാഗം രംഗപ്രവേശം. കോണ്‍ഗ്രസിലെ 23 നേതാക്കളാണ് നേതൃമാറ്റം വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയാ ഗാന്ധിക്ക് കത്തെഴുതിയത്.
ബി.ജെ.പി ഭരണഘടന മാനിക്കുന്നില്ലെന്നും ജനാധിപത്യ അടിത്തറ നശിപ്പിക്കുകയും ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് എല്ലായ്‌പ്പോഴും ആരോപിക്കുന്നുണ്ട്.' ഞങ്ങള്‍ എന്താണ് ആവശ്യപ്പെട്ടത്. ഞങ്ങളുടെ (പാര്‍ട്ടിയുടെ) ഭരണഘടന പാലിക്കണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. ഇതിനോട് ആര്‍ക്കാണ് എതിര്‍പ്പ്'- കപില്‍ സിബല്‍ ചോദിച്ചു.
' ഈ രാജ്യത്തെ രാഷ്ട്രീയം അടിസ്ഥാനപരമായി വിശ്വാസ്യതയിലൂന്നുതാണ്'- ഏതെങ്കിലും പ്രത്യേക പാര്‍ട്ടിയെ അടിസ്ഥാനമാക്കി പറയുന്നതല്ലെന്ന ആമുഖത്തോടെ അദ്ദേഹം ചൂണ്ടിക്കാട്ടി. 'വിശ്വസ്തതയോടൊപ്പം ചിലകാര്യങ്ങള്‍ കൂടി വേണ്ടതുണ്ട്. യോഗ്യത, പ്രതിബദ്ധത, ഉള്‍ക്കൊള്ളാനുള്ള മനസ്സ് അതായത് കേള്‍ക്കാനും ചര്‍ച്ചയ്ക്കുള്ള വേദി. അതായിരിക്കണം രാഷ്ട്രീയം' അദ്ദേഹം പറഞ്ഞു.
മുഴുവന്‍ സമയ നേതൃത്വത്തെയാണ് കത്തചില്‍ ആവശ്യപ്പെട്ടത്. ഫീല്‍ഡില്‍ കാണുന്ന, പ്രവര്‍ത്തന നിരതനായ നേതാവ്. കത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പ്രവര്‍ത്തക സമിതിയില്‍ അറിയിക്കേണ്ടതായിരുന്നുവെന്നും കപില്‍ സിബല്‍ കൂട്ടിച്ചേര്‍ത്തു. അതാണ് സംഭവിക്കേണ്ട അടിസ്ഥാനപരമായ കാര്യം. ഞങ്ങള്‍ എഴുതിയതില്‍ എന്തെങ്കിലും തെറ്റ് കണ്ടെത്തിയാല്‍ തീര്‍ച്ചയായും ഞങ്ങളെ ചോദ്യം ചെയ്യാം. ചോദ്യം ചെയ്യുകയും വേണമെന്നും കപില്‍ സിബല്‍ വ്യക്തമാക്കി.
എന്നാല്‍ ഞങ്ങള്‍ എഴുതിയതിന്റെ വസ്തുതയെ കുറിച്ചോ മറ്റോ സംസാരിക്കുന്നില്ലെങ്കില്‍ അത് വിഷയത്തില്‍ നിന്ന് അകന്നു നില്‍ക്കുന്നതിന്റെ ഒരു ഉദാഹരണമാണ്. അതാണ് സംഭവിച്ചത്. കത്തില്‍ പ്രതിഫലിച്ചിട്ടുള്ള ഞങ്ങളുടെ അഭ്യര്‍ത്ഥന പ്രവര്‍ത്തക സമതിയില്‍ അഭിസംബോധന ചെയ്യാന്‍ ശ്രമിച്ചിട്ടില്ല. എന്നിട്ടും ഞങ്ങളെ വിമതര്‍ എന്ന് വിളിക്കുന്നുവെന്നും സിബല്‍ ചൂണ്ടിക്കാട്ടി.
'കത്ത് ചര്‍ച്ചയ്‌ക്കെടുത്തില്ലെങ്കിലും യോഗത്തില്‍ ഞങ്ങളെ വിശ്വാസവഞ്ചകരെന്ന് വിളിച്ചിരുന്നു. നേതൃത്വമടക്കം ഇത് കോണ്‍ഗ്രസില്‍ ഉപയോഗിക്കുന്ന ഭാഷയല്ലെന്ന് അങ്ങനെ വിളിച്ചവരോട് പറഞ്ഞില്ല. വളരെ മാന്യമായ രീതിയിലെഴുതിയ ഒരു കത്തായിരുന്നു അത്'- അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയത്തില്‍ ആളുകള്‍ പരസ്യമായി എന്തെങ്കിലും പറയുകയും സ്വകാര്യമായി മറ്റു ചിലത് ചിന്തിക്കുകയും ചെയ്യുന്നു.പുറത്തു പറയുന്നതല്ല അവര്‍ അകത്ത് പറയുന്നത്- അദ്ദേഹം തുറന്നടിച്ചു.
'രാജ്യത്തുടനീളമുള്ള ആളുകള്‍ കോണ്‍ഗ്രസുകാരും അല്ലാത്തവരും ഞങ്ങളുയര്‍ത്തിയ ആശങ്കകള്‍ക്കൊപ്പം നില്‍ക്കുന്നുണ്ട്. അതിനാല്‍ വ്യക്തമായും കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള ഞങ്ങളുടെ ആഗ്രഹത്തെ വിലമതിക്കുന്ന ഒരു പൊതുവികാരമുണ്ട്. കോണ്‍ഗ്രസില്ലെങ്കില്‍ പ്രതിപക്ഷമില്ല. പ്രതിപക്ഷമെന്ന ചക്രത്തെ ഉറപ്പിച്ചു നിര്‍ത്തുന്ന പ്രധാന അണിയാവേണ്ടതുണ്ട് കോണ്‍ഗ്രസ്'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിക്ക് പൂര്‍ണസമയ നേതൃത്വം വേണമെന്നതുള്‍പ്പെട്ടെ വിവിധ ആവശ്യങ്ങളാണ് കത്തില്‍ ഉന്നയിച്ചിരുന്നത്. പാര്‍ലമെന്ററി ബോര്‍ഡ് രൂപീകരിക്കണമെന്നത് പ്രധാന ആവശ്യങ്ങളിലൊന്നായി കത്തില്‍ പറയുന്നു. തോല്‍വികള്‍ പൂര്‍ണമനസ്സോടെ പഠിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.
കൊണ്ടുവരണമെന്നും സംസ്ഥാനങ്ങളിലെ പാര്‍ട്ടി യൂണിറ്റുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്നും കത്തില്‍ പറഞ്ഞിരുന്നു. അധികാര വികേന്ദ്രീകരണം ആവശ്യമാണെന്നും അതോടൊപ്പം തന്നെ ബ്ലോക്ക് തലം മുതല്‍ സി.ഡബ്ല്യൂ.സി വരെയുള്ള പാര്‍ട്ടിയുടെ എല്ലാ തലങ്ങളിലേക്കും തെരഞ്ഞെടുപ്പ് വേണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."