മുസ്‌ലിം ലീഗ് ക്ലീന്‍ കേരള പദ്ധതിക്ക് തുടക്കം
വടക്കാഞ്ചേരി: പ്രളയദുരിതബാധിതരുടെ വീടുകളും കിണറുകളും മാലിന്യമുക്തമാക്കുന്ന ജില്ലാതല ശുചീകരണ ദൗത്യം ഏറ്റെടുത്തുകൊണ്ട് മുസ്്‌ലീം ലീഗ് കോര്‍പ്പറേഷന്‍ കമ്മിറ്റി ക്ലീന്‍ കേരള പദ്ധതിക്ക് തുടക്കമിട്ടു.
ബ്ലീച്ചിങ്ങ് പൗഡര്‍, ക്ലോറിന്‍ ടാബ്‌ലറ്റ്, ഫിനോയില്‍, ഡിറ്റര്‍ജന്റ് പൗഡര്‍, ഫെയ്‌സ് മാസ്‌ക്, ഗ്ലൗസ് എന്നിവയടങ്ങിയ ക്ലീനിങ്ങ് കിറ്റിന്റെ ജില്ലാതല വിതരണ ഉദ്്ഘാടനം ജില്ലാ ട്രഷറര്‍ എം.പി കുഞ്ഞിക്കോയ തങ്ങള്‍ നിര്‍വഹിച്ചു. ജലജന്യ രോഗമുള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികളുടെ രോഗാതുരമായ ദുരവസ്ഥയിലേക്കു ഭാവി കേരളം ചെന്നെത്താതിരിക്കാന്‍ ശുചീകരണ ദൗത്യം പൊതുപ്രവര്‍ത്തകര്‍ ഏറ്റെടുത്ത് നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ആദ്യകിറ്റ് ചിയ്യാരം ഡിവിഷന്‍ കൗണ്‍സിലര്‍ കരോളി ജോഷ്വക്കു കൈമാറി. കോര്‍പ്പറേഷന്‍ കമ്മിറ്റി പ്രസിഡന്റ് പി.എ അഷ്‌റഫ് അധ്യക്ഷനായി. പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി ജലീല്‍ വലിയകത്ത്, ജില്ലാ വൈസ് പ്രസിഡന്റ് അസീസ് താണിപ്പാടം, ദുബായ് കെ.എം.സി.സി അംഗം എം.എ നസീര്‍, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ആര്‍.കെ സിയാദ്, തൃശൂര്‍ (എം.ഐ.സി) ഡിവിഷന്‍ കമ്മിറ്റി പ്രസിഡന്റ് ബഷീര്‍ ഹാജി, ജനറല്‍ സെക്രട്ടറി എ.ബി ഷംസുദ്ദീന്‍, മുല്ലക്കര ഡിവിഷന്‍ ജനറല്‍ സെക്രട്ടറി സിദ്ധിക്ക് മുല്ലക്കര, യൂത്ത്‌ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് കെ.എ തന്‍സീം, ജനറല്‍ സെക്രട്ടറി പി.വൈ ഫസല്‍, കെ.എ സുബൈര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."