കുത്തകപാട്ട ഭൂമി ഭൂരഹിതര്‍ക്ക് നല്‍കിയതിനെതിരായ ഹരജി തള്ളി
കൊച്ചി: കൊല്ലം തെന്മലയില് തങ്ങള്‍ കുഞ്ഞ് മുസ്ലിയാര്‍ക്ക് കുത്തകപാട്ടത്തിന് നല്കിയ ഭൂമി ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് നല്‍കിയതിനെതിരായ ഹരജി ഹൈക്കോടതി തള്ളി. കുത്തകപാട്ടത്തിന് നല്‍കിയിരുന്ന ഭൂമി ഏറ്റെടുത്ത് 299 ഭൂരഹിതര്‍ക്ക് വിതരണംചെയ്ത സര്‍ക്കാര്‍ നടപടി ചോദ്യംചെയ്ത് തങ്ങള്‍ കുഞ്ഞ് മുസ്ലിയാരുടെ മകന് കമാലുദ്ദീന് മുസ്ലിയാരും മറ്റു നാലുപേരും നല്കിയ ഹരജികളാണ് സിംഗിള്‍ ബെഞ്ച് തള്ളിയത്.
തെന്മലയിലെ 11 ഏക്കര്‍ 27 സെന്റ് ഭൂമി 75 വര്‍ഷം മുന്‍പ് തിരുവിതാംകൂര്‍ രാജാവ് കുത്തകപാട്ടത്തിന് നല്‍കിയതാണെന്ന് ഹരജിക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. ഇതില്‍ 60 സെന്റ് കല്ലട ജലസേചന പദ്ധതിക്കായി സര്‍ക്കാരിന് തിരികെ നല്കി. ബാക്കി 10 ഏക്കര്‍ 67 സെന്റ് സ്ഥലമാണുള്ളത്. ഈ ഭൂമി കമാലുദ്ദീന് മുസ്ലിയാര്‍ക്കും മറ്റും പിതാവ് ഇഷ്ടദാനമായി നല്കി. ഇഷ്ടദാനം നല്‍കിയത് കുത്തകപാട്ട ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തഹസില്‍ദാര്‍ കാരണംകാണിക്കല്‍ നോട്ടിസ് നല്കി. നോട്ടിസിന് മറുപടി നല്കാത്തതിനാല് 2013 ജൂലൈ ഒന്നിന് കുത്തകപാട്ടം റദ്ദാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."