ഹെല്‍ത്ത് സപ്പോര്‍ട്ട് അംഗങ്ങള്‍ക്ക് പരിശീലനം നല്കി
മലപ്പുറം: ജില്ലയില്‍ പകര്‍ച്ചവ്യാധി പതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രൂപീകരിച്ച ഹെല്‍ത്ത് സപ്പോര്‍ട്ട് ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് ഡിഫ്തീരിയ ബോധവത്ക്കരണ ക്ലാസ് നല്കി. ആരോഗ്യവകുപ്പില്‍ നിന്നും വിരമിച്ച ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജെ.എച്ച്.ഐ മാര്‍, കില എക്സ്റ്റന്‍ഷന്‍ ഫാക്കല്‍റ്റി, സാക്ഷരതാ പ്രേരക് മാര്‍ എന്നിവര്‍ക്കാണ് ക്ലാസ് നല്‍കിയത്. ഡെപ്യൂട്ടി മാസ് മീഡിയാ ഓഫീസര്‍ പി.രാജു, കില ജില്ലാ കോഡിനേറ്റര്‍ കെ.എം റഷീദ് എന്നിവര്‍ നേതൃത്വം നല്കി. ജില്ലാ കലക്ടര്‍ എസ് വെങ്കടേശപതി രക്ഷാധികാരിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് ചെയര്‍മാനും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്പേഴ്സണ്മാര്, വൈസ് ചെയര്‍പേഴ്സണ്‍മാരും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ഉമ്മര്‍ ഫാറൂഖ് ജനറല്‍ കണ്‍വീനറും വിവിധ വകുപ്പിലെ 10 പ്രതിനിധികള്‍ ജോയിന്റ് കണ്‍വീനര്‍മാരുമായാണ് സമിതി രൂപീകരിച്ചത്. കിലയുടെ കോഡിനേറ്റര്‍ കെ.എം റഷീദാണ് ജില്ലാ ഹെല്‍ത്ത് സപ്പോര്‍ട്ട് ഗ്രൂപ്പിന്റെ കോഡിനേറ്റര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."