HOME
DETAILS

വോട്ട് ചോര്‍ച്ച മുന്നണികള്‍ക്ക് തലവേദനയാകും

  
backup
April 26 2019 | 22:04 PM

%e0%b4%b5%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%9a%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a3%e0%b4%bf%e0%b4%95


തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തും പത്തനംതിട്ടയിലും ആര്‍ക്ക് വോട്ട് ചോരുമെന്ന വേവലാതിയിലാണ് മുന്നണികള്‍. രണ്ടിടത്തും എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ കരുത്തരായതിനാല്‍ യു.ഡി.എഫ്- എല്‍.ഡി.എഫ് മുന്നണികള്‍ക്കുള്ളില്‍ ആശങ്കയുണ്ട്.
മുന്‍പില്ലാത്ത കടുത്ത ത്രികോണ മത്സരത്തിനാണ് തിരുവനന്തപുരം മണ്ഡലം ഇത്തവണ വേദിയായത്. ബി.ജെ.പിക്ക് സ്വാധീനമുള്ള മണ്ഡലമായതിനാല്‍ ഇവിടെ അക്കൗണ്ട് തുറക്കാമെന്നാണ് എന്‍.ഡി.എയുടെ കണക്കുകൂട്ടല്‍.


തിരുവനന്തപുരം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, നേമം അസംബ്ലി മണ്ഡലങ്ങളില്‍ കഴിഞ്ഞ തവണ ബി.ജെ.പി മുന്നിലായിരുന്നു. അതിനാല്‍ ബാക്കിയുള്ള മണ്ഡലങ്ങളായ കോവളം, പാറശാല, നെയ്യാറ്റിന്‍കര എന്നിവിടങ്ങളിലെ ഹിന്ദുവോട്ടുകള്‍ കൂടി അനുകൂലമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇത്തവണ എന്‍.ഡി.എ നടത്തിയത്.
അതേസമയം, യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂരിന് മണ്ഡലം എങ്ങനെയെങ്കിലും നിലനിര്‍ത്തിയേ മതിയാകൂ. വിജയസാധ്യതയുള്ള ഇവിടെ വോട്ട് കുറഞ്ഞാല്‍ അത് യു.ഡി.എഫിനെ കാര്യമായി ബാധിക്കും. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി. ദിവാകരനും ഇവിടെ വിജയിക്കേണ്ടത് അത്യാവശ്യമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ തവണത്തെ പേയ്‌മെന്റ് സീറ്റ് വിവാദത്തിന്റെ നാണക്കേട് എങ്ങനെയും മറികടക്കണമെന്നതിനാല്‍ ശക്തമായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളാണ് ഇവിടെ എല്‍.ഡി.എഫ് കാഴ്ചവച്ചത്.
ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് പത്തനംതിട്ട മണ്ഡലം ഇത്തവണ ശ്രദ്ധാകേന്ദ്രമായത്. ശബരിമല വിഷയത്തില്‍ വര്‍ഗീയ ധ്രുവീകരണം നടത്തി രാഷ്ട്രീയനേട്ടം കൊയ്യാമെന്നും പത്തനംതിട്ട മണ്ഡലം പിടിച്ചടക്കാമെന്നുമുള്ള വിശ്വാസത്തിലാണ് ശബരിമല സമരത്തില്‍ സജീവമായിരുന്ന കെ. സുരേന്ദ്രനെ എന്‍.ഡി.എ ഇറക്കിയത്. മണ്ഡലം കൈവിടാതിരിക്കാനുള്ള പരമാവധി പ്രവര്‍ത്തനങ്ങള്‍ യു.ഡി.എഫും കാഴ്ചവച്ചിട്ടുണ്ട്.


ശബരിമല വിഷയത്തിലെ സര്‍ക്കാര്‍ നിലപാടിനുള്ള അംഗീകാരമാണ് പത്തനംതിട്ട മണ്ഡലത്തിലെ ജനസമ്മതിയെന്ന് വരുത്തിത്തീര്‍ക്കേണ്ട ബാധ്യത എല്‍.ഡി.എഫിനുമുണ്ട്. അതിനാല്‍ എന്തുവിലകൊടുത്തും വീണാജോര്‍ജിനെ ജയിപ്പിക്കാനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും എല്‍.ഡി.എഫും നടത്തിയിട്ടുണ്ട്. ഈ രണ്ടു മണ്ഡലങ്ങളിലും നിലവിലെ വോട്ടുകള്‍ കുറയുന്നത് എല്‍.ഡി.എഫ്, യു.ഡി.എഫ് മുന്നണികള്‍ക്ക് ദോഷം ചെയ്യും. അതേസമയം, വിജയസാധ്യത ഏറ്റവും കൂടുതലെന്ന് ബി.ജെ.പി കരുതുന്ന ഈ മണ്ഡലങ്ങളില്‍ വിജയിക്കേണ്ടത് അവര്‍ക്കും അത്യാവശ്യമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  16 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  16 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  16 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  16 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  16 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  16 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  16 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  16 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  16 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  16 days ago