എല്‍.ഡി.എഫ് 18 സീറ്റില്‍ വിജയിക്കും: കോടിയേരി
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി 18 സീറ്റുകള്‍ നേടുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
ബി.ജെ.പി ഇക്കുറിയും കേരളത്തില്‍ അക്കൗണ്ട് തുറക്കില്ല. എന്നാല്‍, അവരുടെ വോട്ടില്‍ വര്‍ധനവുണ്ടാകും. ന്യൂനപക്ഷ വോട്ടുകള്‍ കേന്ദ്രീകരിച്ചെങ്കിലും ആര്‍ക്കാണ് അതിന്റെ ഗുണം കിട്ടിയതെന്ന് ഇപ്പോള്‍ പറയാനാകില്ല. അഞ്ചു മണ്ഡലങ്ങളില്‍ ബി.ജെ.പി, യു.ഡി.എഫ് വോട്ട് കച്ചവടം നടന്നിട്ടുണ്ട്. അത് എങ്ങനെ ബാധിക്കുമെന്ന് തെരഞ്ഞെടുപ്പ് ഫലം വന്നാലേ വ്യക്തമാകൂ. എന്നാല്‍, ഈ കച്ചവടത്തെ അതിജീവിച്ച് വലിയ മുന്നേറ്റം നടത്താന്‍ കഴിയുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.
തിരുവനന്തപുരത്തും പത്തനംതിട്ടയിലും തൃശൂരിലും ബി.ജെ.പി മൂന്നാം സ്ഥാനത്തേക്ക് പോകും. 2004ല്‍ ബി.ജെ.പി 10.38 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ 18 സീറ്റ് നേടാന്‍ എല്‍.ഡി.എഫിന് കഴിഞ്ഞു.
2009ല്‍ ബി.ജെ.പിയുടെ വോട്ട് വിഹിതം 6.31 ആയി കുറഞ്ഞപ്പോള്‍ സീറ്റുകളുടെ എണ്ണം നാലായി. 2014ല്‍ ബി.ജെ.പി വോട്ട് വിഹിതം 10 ശതമാനം ആയപ്പോള്‍ സീറ്റുകളുടെ എണ്ണം എട്ടായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 10.53 ശതമാനം വോട്ട് നേടിയപ്പോള്‍ എല്‍.ഡി.എഫ് മുന്നേറ്റം ഉണ്ടായതായും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."