ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൈതാങ്ങായി വിദ്യാര്‍ഥികള്‍
കുന്നംകുളം: നാഷനല്‍ സര്‍വിസ് സ്‌കീമുമായി സഹകരിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തങ്ങളുടേതായ സംഭാവന നല്‍കുകയാണ് ഈ കുട്ടികള്‍.
വിദ്യാലയത്തിലെ വിദ്യാര്‍ഥികളുടെ ശ്രമഫലമായി നോട്ട് പുസ്തകങ്ങളും എല്‍.ഇ.ഡി ലാമ്പുകളും വിതരണത്തിനായി തയാറായി കഴിഞ്ഞു. നോട്ട് പുസ്തകങ്ങളുടെ കളര്‍ചട്ടകളുടെ പ്രിന്റിംഗ്, ബൈന്റിംഗ് ജോലികള്‍ എല്ലാം തന്നെ വിദ്യാര്‍ഥികളാണ് നിര്‍വഹിക്കുന്നത്.
ഇവരോടൊപ്പം കൈക്കോര്‍ത്തുകൊണ്ട് എം.ഡി കോളജിലെ പൂര്‍വ്വ വിദ്യാര്‍ഥികളും കുന്നംകുളത്തെ ഓട്ടേറെ സുമനസ്സുകളും ആയിരത്തിനു മുകളില്‍ നോട്ടുപുസ്തകങ്ങള്‍ നല്‍കികൊണ്ട് വിദ്യാര്‍ഥിളുടെ ഈ ഉദ്യമത്തിന് പിന്തുണയേകി. 5000 നോട്ടുപുസ്തകങ്ങളുടെ നിര്‍മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണിപ്പോള്‍.
വി.എച്ച്.എസ്.ഇ ഡെപ്യൂട്ടി ഡയറക്ടര്‍ ടി.കെ ഗീത നോട്ട്പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. വി.എച്ച്.എസ്.ഇ, എന്‍.എസ്.എസ്, സ്‌റ്റേറ്റ് കോ.ഓര്‍ഡിനേറ്റര്‍ രഞ്ജിത്ത്, പി.ടി.എ പ്രസിഡന്റ് ടി.മുകുന്ദന്‍, പ്രിന്‍സിപ്പാള്‍ ധന്യ ജോസഫ്, എന്‍.എസ്.എസ് പ്രേഗ്രാം ഓഫീസര്‍ ലൈജു ചെറിയാന്‍, പ്രിന്റിംഗ് വിഭാഗം വൊക്കേഷനല്‍ അധ്യാപകന്‍ ലതീഷ്, ആര്‍.നാഥ്, ടി.ബിജുദാസ്, എം.അഖില്‍, എം. ദിവ്യ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."