HOME
DETAILS
MAL
കണ്ണൂരില്‍ അമ്മയും രണ്ട് പെണ്മക്കളും ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഇളയമകള്‍ മരിച്ചു
backup
August 30 2020 | 08:08 AM
പയ്യാവൂര്‍: കണ്ണൂര്‍ പയ്യാവൂരില്‍ അമ്മയും രണ്ടു പെണ്മക്കളും വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇളയമകള്‍ മരിച്ചു. പയ്യാവൂരിലാണ് സംഭവം. ചുണ്ടക്കാട്ടില്‍ അനീഷ്-സ്വപ്ന ദമ്പതികളുടെ മകള്‍ അന്സിലയാണ് മരിച്ചത്. കുട്ടിയുടെ അമ്മ സ്വപ്നയും പതിമൂന്ന് വയസുള്ള മൂത്തമകള്‍ അല്‍സീനയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്വപ്നയും മക്കളും വിഷം കഴിച്ചത്. ഐസ്ക്രീമില് എലിവിഷം കലര്‍ത്തി കഴിച്ചതാണെന്ന് പൊലീസ് പറഞ്ഞു. കടബാധ്യതയെ തുടര്‍ന്ന് കൂട്ട ആത്മഹത്യയക്ക് ശ്രമിച്ചതാകാമെന്നാണ് നിഗമനം. പയ്യാവൂരില്‍ വസ്ത്രവ്യാപാരം നടത്തുന്ന സ്വപ്നയ്ക്ക് ഒന്നര കോടി രൂപയുടെ കടബാധ്യതയുണ്ടായിരുന്നു എന്നും പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."