പുത്തന്‍കാട് എം.എല്‍.എ സന്ദര്‍ശിച്ചു
തൃശൂര്‍ : മല വിണ്ടുകീറിയ ഒല്ലൂര്‍ മണ്ഡലത്തിലെ വെട്ടുക്കാട് പുത്തന്‍കാട്് പ്രദേശത്ത് അഡ്വ. കെ രാജന്‍ എം.എല്‍.എ യുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി.
ജില്ലാ കലക്ടര്‍ ടിവി അനുപമയും സന്ദര്‍ശനത്തിന്റെ ഭാഗമായി. പുത്തന്‍ക്കാട് ചിറ്റാട്ടുകുന്നില്‍ സോയില്‍ പൈപ്പിങ്ങ് പ്രതിഭാസം മൂലം വിണ്ടുകീറിയ സ്ഥലങ്ങളിലാണ് ഇരുവരും സന്ദര്‍ശനം നടത്തിയത്. തൃശൂരില്‍ നിന്ന് മാന്ദാമംഗലത്തേക്കുള്ള റോഡ് ഈ പ്രദേശത്ത് വിണ്ടുകീറി ഗതാഗതം അസാധ്യമായതും വിണ്ടുകീറിയ വീടുകളും സന്ദര്‍ശിച്ചു.
ഈ പ്രദേശത്ത് സെസ് വിശദമായ ശാസ്ത്രപഠനം നടത്തുമെന്ന് അഡ്വ. കെ രാജന്‍ എം.എല്‍.എ പറഞ്ഞു. പ്രദേശത്ത് താമസിക്കുന്നവരുടെ സുരക്ഷയ്്ക്കാണ് മുന്‍ഗണനയെന്നും റോഡിലൂടെയുള്ള വാഹനഗതാഗതസാധ്യതയെക്കുറിച്ച് വിശദമായ പഠനം നടത്താന്‍ പി.ഡബ്ല്യൂ.ഡി ചീഫ് എഞ്ചീനിയറോട് അടിയന്തരമായി സ്ഥലം സന്ദര്‍ശിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. റോഡിന്റെ ഒരു ഭാഗത്തെ മണ്ണ് ഉടന്‍ നീക്കംചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി. പുത്തുര്‍ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണനും വിവിധ ജനപ്രതിനിധികളും സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."