HOME
DETAILS

100 ദിവസത്തില്‍ 100 പദ്ധതികള്‍: കര്‍മപദ്ധതികള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

  
backup
August 30 2020 | 10:08 AM

kerala-cheief-minister-statement-budget-latest-2020

തിരുവനന്തപുരം: നൂറു ദിവസത്തെ പ്രത്യേക കര്‍മപരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.സര്‍ക്കാരിന്റെ നേട്ടങ്ങള്‍ അദ്ദേഹം വ്യക്തമാക്കി.
കൊവിഡ് പ്രതിസന്ധിക്കിടയിലും സന്തോഷകരമായ ഓണം ഉറപ്പുവരുത്താന്‍ ശ്രമിച്ചു.100 ദിവസങ്ങളിലായി 100 കര്‍മപദ്ധതികള്‍ ആവിഷ്‌കരിക്കും. കൊവിഡ് മഹാമാരിയെ മറികടകക്കാനുള്ള പദ്ധതിയാണ് ആവിഷ്‌കരിക്കുന്നത്.

ക്ഷേമപദ്ധതികളും വികസന പദ്ധതികളും നടപ്പാക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ വാഗ്ദാനം. അവ നടപ്പില്‍ വരുത്തിയ കാര്യങ്ങളുടെ പ്രോഗ്രസ് കാര്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.സാധാരണക്കാര്‍ക്ക് നേരിട്ട് പരമാവധി സമാശ്വാസ സഹായം എത്തിക്കും.സംസ്ഥാനത്ത് ഭക്ഷ്യകിറ്റ് വിതരണം നാല് മാസം കൂടി തുടരും. റേഷന്‍ കട വഴിയായിരിക്കും കിറ്റ് വിതരണം.

  • പെന്‍ഷന്‍ മാസം തോറും വിതരണം ചെയ്യും.
  • നൂറു ദിവസത്തിനുള്ളില്‍ ആവശ്യമായ ജീവനക്കാരെ ആരോഗ്യരംഗത്ത് നിയമിക്കും.
  • ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം അരലക്ഷമായി ഉയര്‍ത്തും.
  • പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ആശുപത്രിയുടെ സൗകര്യങ്ങളുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റും.
  • നൂറു ദിവസങ്ങളില്‍ 153 പുതിയ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ഉദ്ഘാടനം ചെയ്യും. രാവിലെയും വൈകുന്നേരവും ഒപി ഉണ്ടാകും.
  • സ്‌കൂളുകളുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും. പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കും. 250 പുതിയ സ്‌കൂള്‍കെട്ടിടങ്ങളുടെ പണി ആരംഭിക്കും.
  • എല്‍പി സ്‌കൂളുകള്‍ എല്ലാം ഹൈ ടെക്ക് ആക്കി മാറ്റും.
  • അഞ്ചു ലക്ഷം കുട്ടികള്‍ക്ക് ലാപ്‌ടോപ്പുകള്‍ എത്തിക്കുന്നതിനുള്ള വിദ്യാശ്രീ പദ്ധതി പൂര്‍ത്തികരിക്കും.
  • 11400 ഹൈടെക് കമ്പ്യൂട്ടര്‍ ലാബുകള്‍ തുറക്കും
  • കോളജുകളില്‍ 150 പുതിയ കോഴ്‌സുകള്‍ തുടങ്ങും.
  • കോളജ്‌ ഹയര്‍ സെക്കന്‍ഡറി മേഖലകളില്‍ ആയിരം പുതിയ തസ്തികകള്‍ സൃഷ്ടിക്കും.
  • 15000 നവസംരംഭങ്ങളിലൂടെ അമ്പതിനായിരം പേര്‍ക്ക് കാര്‍ഷികേതര മേഖലകളില്‍ തൊഴില്‍ നല്‍കും.
  • 5000 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് തുടക്കം കുറിക്കും.
  • 189 പൊതുമരാമത്ത് റോഡുകള്‍ ഗതാഗതത്തിന് തുറന്നുകൊടുക്കും.
  • 158 കിമി കെഎസ്ടിപി റോഡുകള്‍, 21 പാലങ്ങള്‍ എന്നിവയും ഉത്ഘാടനം ചെയ്യും.
  • 41 കിഫ്ബി പദ്ധതികള്‍ നവംബറിനകം ഉദ്ഘാടനം ചെയ്യും.
  • ഒന്നരലക്ഷം പേര്‍ക്ക് കുടിവെള്ള കണക്ഷണ്‍.
  • പത്ത് സ്‌പോര്‍ട്‌സ് സ്‌റ്റേഡിയങ്ങള്‍ ഉദ്ഘാടനം ചെയ്യും.
  • ശബരിമലയില്‍ 23 കോടിയുടെ മൂന്ന് പദ്ധതികള്‍.
  • 15 പൊലിസ്‌ സ്‌റ്റേഷനുകള്‍ ഉദ്ഘാടനം ചെയ്യും. 15 സൈബര്‍ സ്‌റ്റേഷനുകളും തുടങ്ങും.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  23 minutes ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  38 minutes ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  an hour ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  an hour ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  2 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  3 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  4 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  4 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  5 hours ago