HOME
DETAILS

സഹായമായെത്തുന്ന സാധനങ്ങള്‍ സംഘപരിവാര്‍ സംഘടനകള്‍ തട്ടിയെടുക്കുന്നതായി ആക്ഷേപം

  
backup
August 28 2018 | 08:08 AM

%e0%b4%b8%e0%b4%b9%e0%b4%be%e0%b4%af%e0%b4%ae%e0%b4%be%e0%b4%af%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%b8%e0%b4%be%e0%b4%a7%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99

പാലക്കാട്: പ്രളയകെടുതിയില്‍ സംസ്ഥാനത്ത് ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോഴും രാഷ്ട്രീയ പാര്‍ട്ടികള്‍ മുതലെടുപ്പ് തുടരുകയാണ്. അന്യ സംസ്ഥാനങ്ങളില്‍ നിന്നും ദുരിതാശ്വാസ സഹായമായെത്തുന്ന സാധനങ്ങള്‍ തട്ടിയെടുത്താണ് പ്രാദേശിക നേതാക്കന്മാരുടെ നേതൃത്വത്തില്‍ ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയുടെ പ്രചാരണം നടത്തുന്നത്.
സംസ്ഥാനത്താകമാനം വെള്ളപൊക്കം ബാധിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ അവശ്യ ഭക്ഷ്യവസ്തുക്കള്‍പോലും കിട്ടാനില്ലാതെ വലയുകയാണ് ദുരിതാശ്വാസക്യാംപുകളിലെ ജനങ്ങള്‍. ഒപ്പം വേണ്ടത്ര ഭക്ഷ്യവസ്തുക്കള്‍ ക്യാംപുകളില്‍ എത്തിക്കാന്‍ കഴിയാത്ത നിരാശയിലുമാണ് സര്‍ക്കാര്‍. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, എറണാകുളം, തുടങ്ങിയ ജില്ലകളിലെ ദുരിതാശ്വാസ ക്യാംപുകളിലാണ് ജനങ്ങള്‍ രൂക്ഷമായ പ്രശ്‌നങ്ങള്‍ നേരിടുന്നത്. അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കര്‍ണ്ണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നും ദുരിതാശ്വാസ ക്യാംപുകളിലേക്ക് എത്തുന്ന പാത്രങ്ങളും,പലവ്യഞ്ജന സാധനങ്ങളും മറ്റ് അവശ്യവസ്തുക്കളും അടങ്ങുന്ന ദുരിതാശ്വാസ കിറ്റുകളാണ് സംഘപരിവാറിന്റെ ചില പ്രാദേശിക നേതാക്കന്‍മാരും പ്രവര്‍ത്തകരും ചേര്‍ന്ന് വാഹനം തടഞ്ഞ് പിടിച്ചുവാങ്ങുന്നത്്്.
പ്രധാനമായും വാളയാര്‍ ചെക്ക്‌പോസ്റ്റ് വഴി കടന്നുവരുന്ന ദുരിതാശ്വാസ കിറ്റുകളടങ്ങിയ വാഹനങ്ങള്‍ അട്ടപ്പള്ളം ടോള്‍ബൂത്തില്‍ വച്ചാണ് തടയപ്പെടുന്നതും സാധനങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്നതും. അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന കിറ്റുകളുടെമേല്‍ വ്യാജ ഉടമസ്ഥാവകാശം സ്ഥാപിച്ചെടുത്താണ് പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ സാധനങ്ങള്‍ തട്ടിയെടുക്കുന്നത്.
ചെങ്ങന്നൂര്‍, പറവൂര്‍, ചാലക്കുടി എന്നീ ദുരിതമേഖലകളിലേക്ക് എത്തേണ്ടിയിരുന്ന കിറ്റുകളാണ് വാളയാര്‍, പുതുശ്ശേരി, വാധ്യാര്‍ ചള്ള തുടങ്ങി അതിര്‍ത്തി പ്രദേശങ്ങളിലെ ആദിവാസി കോളനികളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പേരിനുമാത്രം വിതരണം ചെയ്യുകയും അതിലേറെ സാധനങ്ങള്‍ നേതാക്കന്മാര്‍ ശേഖരിക്കുകയും ചെയ്യുന്നുണ്ടെന്നാണ് അറിവ്. മാര്‍ക്കറ്റില്‍ മുവായിരം മുതല്‍ നാലായിരം രൂപ വരെ വിലവരുന്ന ഭക്ഷ്യവസ്തുക്കളുടെ കിറ്റാണ് അതിന് അര്‍ഹരായവരുടെ കൈകളിലെത്താതെ ചോര്‍ന്നുപോകുന്നത്.
ഒന്നിലേറെ തവണ ഒരേ പ്രദേശത്തുതന്നെ വിതരണം ചെയ്തതിനെയും വെള്ളപൊക്ക ദുരിതാശ്വാസ കിറ്റാണിതെന്ന തിരിച്ചറിവിനെയും സംബന്ധിച്ച് പ്രദേശവാസികള്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഇപ്പോള്‍ ചില പ്രദേശങ്ങളില്‍ വിതരണം നിര്‍ത്തിയിട്ടുണ്ടെങ്കിലും ഇപ്പോഴും ഈ തട്ടിപ്പ് തുടരുകയാണ്. സംഭവം സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെിലും ഈ വിരുതന്മാരെ കണ്ടെത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ദുരിതാശ്വാസ ക്യാംപിലേക്കുള്ള സാധനങ്ങള്‍ എന്ന പുറംമോടിയിലാണ് ഇവരുടെ വാഹനങ്ങള്‍ സംസ്ഥാനത്ത് കറങ്ങുന്നത് എന്നത് തന്നെ ഇതിന് കാരണം.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  38 minutes ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  an hour ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  an hour ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  2 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  2 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  2 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  2 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  2 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  2 hours ago
No Image

ലൈഫ് സയൻസ് മേഖലയിൽ 20,000 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് അബൂദബി

uae
  •  3 hours ago