സഹായ ഹസ്തവുമായി എസ്.കെ.എസ്.എസ്.എഫ് വിഖായ
പാലക്കാട്: ജില്ലയില്‍ മഴക്കെടുതി മൂലം ദുരിതം അനുഭവിക്കുന്ന സുന്ദരം കോളനി നിവാസികള്‍ക്ക് സഹായ ഹസ്തവുമായി എസ്.കെ.എസ്.എസ്.എഫ് സന്നദ്ധ സേനയായ വിഖായ. പാലക്കാട് സുന്ദരം കോളനിയിലെ 190 കുടുംബങ്ങള്‍ക്ക് സഹായ കിറ്റ് വിതണം നടത്തി. ജില്ലയില്‍ വെള്ളപ്പൊക്കം മൂലം ഏറ്റവും കൂടുതല്‍ ദുരിതം നേരിട്ട പ്രദേശങ്ങിളിലൊന്നുകൂടിയാണ് സുന്ദരം കോളനി. മഴവെള്ളം ദുരിതം വിതക്കാന്‍ തുടങ്ങിയത് മുതല്‍ തന്നെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു ഇവിടെത്തെ എസ്.കെ.എസ്.എസ്.എഫ് വിഖായ പ്രവര്‍ത്തകര്‍. ക്യാംപുകളില്‍ ഭക്ഷണ സാധനങ്ങള്‍ എത്തിക്കുന്നതിലും വെള്ളപ്പൊക്കത്തില്‍ തര്‍ന്ന വീടുകളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിലും ശുചീകരണ പ്രവര്‍ത്തനങ്ങളിലും ഇവര്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. തകര്‍ന്നു പോയ സുന്ദരം കോളനിയെ വീണ്ടും സുന്ദരമാക്കാനുള്ള നിരന്തര പ്രവര്‍ത്തനത്തിലാണ ് മേഖലയിലെ എസ്.കെ.എസ്.എസ്.എഫ് വിഖായ ഭടന്‍മാര്‍. കാര്യക്ഷമമായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ബലിപെരുന്നാള്‍ ദിവസം കോളനിയില്‍ വിശദമായ സര്‍വെകളും നടത്തിയിരുന്നു.
സര്‍വെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വീട്ടുപകരണങ്ങളടങ്ങുന്ന കിറ്റുകളാണ് വിതരണം നടത്തിയത്. കള്ളിക്കാട് ഖത്തീബ് അഷറഫ് ഫൈസി അധ്യക്ഷനായി. ജന്നത്തുല്‍ ഉലൂം അറബി കോളജ് പ്രിന്‍സിപാള്‍ എന്‍.എ ഹുസൈന്‍ മന്നാനി ഉദ്ഘാടനം ചെയ്തു. റേഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് എന്‍.എ സൈനുദ്ധീന്‍ മന്നാനി, എസ്.എം.എഫ് മേഖലാ പ്രസിഡന്റ് പി.ടി ഹംസ ഫൈസി, മുഫത്തിശ് ടി.പി അബൂബക്കര്‍ മുസ്്‌ലിയാര്‍, ജൈനുമേട് ഖത്തീബ് മുഹമ്മദലി ദാരിമി, മേപ്പറമ്പ് ഖത്തീബ് ഷമീര്‍ വാഫി നേതൃത്വം നല്‍കി. റൈഞ്ച് സെക്രട്ടറി റഷീദ് ഉലൂമി, എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി സജീര്‍ പോഴുംകര, ഹുസൈന്‍ മുസ്്‌ലിയാര്‍ ജൈനുമേട്, എസ്.കെ.എസ്.എസ്.എഫ് ഓര്‍ഗാനെറ്റ് കണ്‍വീനര്‍ ജാഫര്‍ പോഴുംകര, അയ്യൂബ് കള്ളിക്കാട്, തൗഫീഖ് ജൈനുമേട്, അനസ് മാസ്റ്റര്‍ അത്താണിക്കല്ല്, ഷഖീല്‍ പുതുപ്പള്ളിത്തെരുവ്, ജംഷീര്‍ അഞ്ചാംമൈല്‍, ദാനിഷ് പുതുപ്പള്ളിത്തെരുവ്, ഷഫീഖ് ജൈനുമേട്, അബ്ദുറഹ്മാന്‍ പള്ളിക്കുളം പങ്കെട്ത്തു. എസ്.കെ.എസ്.എസ്.എഫ് മേഖലാ സെക്രട്ടറി ജംഷീര്‍ പള്ളിക്കുളം സ്വാഗതവും ട്രഷറര്‍ ആഷിഖ് മേപ്പറമ്പ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."