നില ഭദ്രമാക്കാന്‍ ടോട്ടനം ഇറങ്ങുന്നു
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ തങ്ങളുടെ മൂന്നാം സ്ഥാനം ഭദ്രമാക്കാന്‍ ടോട്ടനം ഇന്നിറങ്ങുന്നു. വൈകിട്ട് അഞ്ചിന് വെസ്റ്റ് ഹാമിനെയാണ് ടോട്ടനം നേരിടുന്നത്. നിലവില്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ടോട്ടനം ചാംപ്യന്‍സ് ലീഗ് യോഗ്യതാ പ്രതീക്ഷയിലാണ്. 35 മത്സരത്തില്‍ നിന്ന് 70 പോയിന്റാണ് ടോട്ടനത്തിനുള്ളത്. എന്നാല്‍ നാലാം സ്ഥാനത്തുള്ള ചെല്‍സിയുമായി ടോട്ടനത്തിന് മൂന്ന് പോയിന്റിന്റെ വ്യത്യാസം മാത്രമേ ഉള്ളൂ. അഞ്ചാം സ്ഥാനത്തുള്ള ആഴ്സനലിന് 66 പോയിന്റുമുണ്ട്. ചെറിയ പോയിന്റുകളുടെ വിത്യാസത്തില്‍ നാലും അഞ്ചും സ്ഥാനത്തുള്ള ടീമുകള്‍ തൊട്ടുപിറകിയില് ഭീഷണി ഉയര്‍ത്തുന്നതിനാല്‍ ടോട്ടനത്തിന് ജയത്തില്‍ കുറഞ്ഞതൊന്നും ആലോചിക്കാനില്ല. ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ ഇല്ലെങ്കിലും മികച്ച ഫോമില്‍ കളിക്കുന്ന കൊറിയന്‍ താരം സണിലാണ് ടോട്ടനത്തിന്റെ പ്രതീക്ഷ. രാത്രി 7.30ന് നടക്കുന്ന മത്സരത്തില്‍ സതാംപ്ടണ് ബേണ്‍മൗത്തിനെ നേരിടും. ഇതേ സമയത്ത് നടക്കുന്ന മറ്റൊരു മത്സരത്തില്‍ ഫുള്‍ഹാം കാര്‍ഡിഫ് സിറ്റിയെ നേരിടും. മറ്റൊരു മത്സരത്തില്‍ വാട്ഫോര്‍ഡ് വോള്‍വ്സിനെ നേരിടും. ക്രിസ്റ്റല്‍ പാലസും എവര്‍ട്ടനും തമ്മിലാണ് മറ്റൊരു പോരാട്ടം. രാത്രി 10ന് നടക്കുന്ന മത്സരത്തില്‍ ബ്രൈടണ്‍ ന്യൂകാസില്‍ യുനൈറ്റഡിനെ നേരിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."