കെട്ടിടകരാറുകാരനേയും സുഹൃത്തിനെയും തടവില്‍ വെച്ച് കാറും പണവും തട്ടിയെടുത്ത സംഭവത്തില്‍ രണ്ടു പേര് അറസ്റ്റില്‍
പാലക്കാട്: കെട്ടിട കരാറുകാരനേയും സുഹൃത്തിനെയും ബ്യൂട്ടി പാര്‍ലറിനുള്ളില്‍ പൂട്ടിയിട്ട് മര്‍ദിക്കുകയും, ഭീഷണിപ്പെടുത്തി ബ്ലാങ്ക് ചെക്കില്‍ ഒപ്പിട്ടു വാങ്ങുകയും, 30,000 രൂപയും, കാറും തട്ടിയെടുക്കുകയും ചെയ്ത സംഭവത്തില്‍ രണ്ട് പേരെ പാലക്കാട് ടൗണ്‍ നോര്‍ത്് പൊലീസ് അറസ്റ്റു ചെയ്തു. പാലക്കാട്, ശേഖരിപുരം ഏ.ഏ .ക്വാര്‍ട്ടേഴ്സില്‍ അരവിന്ദ് (44), തൃശൂര്‍ ,അയ്യന്തോള്‍, കോലോത്ത് പറമ്പ് സ്വദേശി കൃഷ്ണ പ്രസാദ് (32) എന്നിവരാണ് അറസ്റ്റിലായത്.
ബില്‍ഡിങ്ങ് കോണ്‍ട്രാക്ടറായ പാലക്കാട്, വലിയപാടം സ്വദേശി സുമേഷ് മേനോന് സുഹൃത്ത് വെങ്കിടാചലപതി എന്നിവരെയാണ് പുത്തൂരിലുള്ള ബ്യൂട്ടി പാര്‍ലറില്‍ പൂട്ടിയിട്ട് മര്‍ദിച്ച് കവര്‍ച്ച നടത്തിയത്. സുമേഷ് മേനോന് അരവിന്ദന്റെ പക്കല്‍ നിന്നു പണം പലിശക്ക് കടം വാങ്ങിയിരുന്നു . അതിന്റെ തിരിച്ചടവ് വൈകിയതിലുള്ള ദേഷ്യത്തിലാണ് അരവിന്ദനും സുഹൃത്ത് കൃഷ്ണപ്രസാദും കൂടി ഇന്നലെ പരാതിക്കാരെ സൂത്രത്തില്‍ പുത്തൂരിലുള്ള ബ്യൂട്ടിപ്പാര്ലറിലേക്ക് വിളിച്ചു വരുത്തി അക്രമിച്ച് കവര്‍ച്ച നടത്തിയത്. പിന്നീട് ഒളിവില്‍ പോയ പ്രതികളെ ഇന്ന് രാവിലെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സുമേഷ് മേനോന്റെ പക്കല്‍നിന്ന് ഒപ്പിട്ടു വാങ്ങിച്ച 12 ചെക്ക് ലീഫുകള്‍, പണം, കാര്‍ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ ഇന്ന് മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പാലക്കാട് ടൗണ്‍ നോര്ത്്് ഇന്‍സ്പെക്ടര്‍ ഇ. അലവി യുടെ നേതൃത്വത്തില്‍എ.എസ്.ഐ ഗംഗാധരന്, പ്രമോദ് , മുരളീധരന്, .പ്രദീഷ്, .ശിവദാസന്‍, .രതീഷ് കുമാര്‍, .വിമല്‍ കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."