ഡോറു ഐസക് ഇന്ത്യന്‍ ഫുട്‌ബോളിന്റെ ടെക്‌നിക്കല്‍ ഡയരക്ടറാകും
കൊല്‍ക്കത്ത: റൊമാനിയന്‍ പരിശീലകനായ ഡോറു ഐസക് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ടെക്‌നിക്കല്‍ ഡയരക്ടറാകും. കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഡോറുവിനെ നിയമിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തത്.
ഇതോടെ സാവിയോ മെദീരയില്‍ നിന്ന് ടെക്‌നിക്കല്‍ ഡയറക്ടറുടെ ചുമതല ഐസാക് ഏറ്റെടുക്കും. ലോക ഫുട്‌ബോളില്‍ പല മേഖലകളിലും പ്രവര്‍ത്തിച്ച് പരിചയമുള്ള വ്യക്തിയാണ് ഡോറു ഐസക്. ജാപനീസ് ക്ലബായ യൊകോഹോമോ മറിനോസിന്റെ സ്‌പോര്‍ട്‌സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നാണ് ഇന്ത്യന്‍ ഫുട്‌ബോളിലേക്ക് ഡോറു വരുന്നത്.
അമേരിക്കന്‍ ക്ലബായ ഹൗസ്റ്റണ്‍ ഡൈനാമോസ്, ഖത്തര്‍ ക്ലബായ അല്‍ സാദ്, സഊദി ക്ലബായ അല്‍ ഹിലാല്‍ തുടങ്ങിയ വലിയ ക്ലബുകള്‍ക്ക് ഒപ്പം പ്രവര്‍ത്തിച്ച പരിചയമു@ണ്ട്.
ഖത്തറിന്റെ മുന്‍ ഒളിംപിക് ടീമിന്റെയും റൊമാനിയ അണ്ട@ര്‍ 19 ടീമിന്റെയും മാനേജരായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ടണ്ട്. അതേ സമയം ഇന്ത്യന്‍ ടീമിന്റെ പരിശീലകന്റെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഇംഗ്ലണ്ട് പരിശീലകനായിരുന്ന എറിക്‌സണ്‍ വരെ ഇന്ത്യയുടെ പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമൊന്നുമായിട്ടില്ല.
പ്രശസ്തരായ കോച്ചുമാരെ നിയമിക്കാന്‍ ഇന്ത്യക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന കാര്യം രണ്ടാഴ്ച മുമ്പ് ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഇന്ത്യ ഇനി ചെറിയ സാമ്പത്തികം നല്‍കാവുന്ന ഏതെങ്കിലും പരിശീലകരെയായിരിക്കും നിയമിക്കുക. ഇത് ഒരു പക്ഷെ ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാവിയെ തന്നെ ബാധിച്ചേക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."