ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശസഹായം സ്വീകരിക്കുന്നത് അപമാനം: ഇ ശ്രീധരന്‍
പാലക്കാട്: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ സഹായം സ്വീകരിക്കുന്നത് അഭിമാനകരമല്ലെന്ന് ഇ. ശ്രീധരന്‍. പന്ത്രണ്ട് ലക്ഷം കോടിയുടെ ആസ്തിയുള്ള രാജ്യമാണ് ഇന്ത്യ. പൂര്‍ണാധികാരമുള്ള സമിതി രൂപീകരിച്ചാല്‍ ഏഴ്, എട്ട് വര്‍ഷത്തിനുള്ളില്‍ പുതിയ കേരളം നിര്‍മിക്കാം. ആവശ്യമായ ഫണ്ട് ഇന്ത്യയ്ക്കുണ്ടെന്നും വിദേശസഹായം സ്വീകരിക്കുന്നത് രാജ്യത്തിന് അപമാനമാണെന്നും ഇ. ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു.
നവകേരള നിര്‍മിതിക്ക് പൂര്‍ണാധികാരമുള്ള സമിതിയെ നിയോഗിക്കണം. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഇതിനുവേണ്ട ഉപദേശങ്ങള്‍ നല്‍കാമെന്നും ഇ. ശ്രീധരന്‍ പറഞ്ഞു.
കാലാവസ്ഥാ നിരീക്ഷണത്തിലെ അപാകതയാണ് ദുരന്തത്തിന് പ്രധാന കാരണം. ഡാമില്‍ വെള്ളം സംഭരിച്ചു നിര്‍ത്തേണ്ട ആവശ്യമില്ലായിരുന്നു. നേരത്തെ തുറന്നു വിടാമായിരുന്നു എന്നും ഇ ശ്രീധരന്‍ പറഞ്ഞു.
അഞ്ചെട്ടുകൊല്ലമായി മഴ കുറവായിരുന്നു. അതിനാല്‍ മഴ ശക്തമാകുമെന്ന കാലാവസ്ഥാ പ്രവചനം ആരും വിശ്വസിച്ചില്ല. 15 ദിവസത്തോളം ശക്തമായ മഴ പെയ്യുമെന്ന് പ്രവചിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ അണക്കെട്ടുകള്‍ തുറന്നുവിടാന്‍ കഴിയുമായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."