HOME
DETAILS
MAL
സിറ്റിയെ വീഴ്ത്തി എഫ്.എ യൂത്ത് കപ്പ് ലിവര്‍പൂളിന്
backup
April 26 2019 | 22:04 PM
ലണ്ടന്‍: എഫ്. എ യൂത്ത് കപ്പിന്റെ കിരീടപ്പോരില്‍ ലിവര്‍പൂളിന് ജയം. കഴിഞ്ഞ ദിവസം നടന്ന ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തിയാണ് ലിവര്‍പൂളിന്റെ യുവനിര എഫ്. എ യൂത്ത് കപ്പില്‍ മുത്തമിട്ടത്. പ്രീമിയര്‍ ലീഗില്‍ പോലെ യുവ ടീമുകള്‍ക്ക് ഇടയിലും ഇത്തവണ സിറ്റിയും ലിവര്‍പൂളും ആയിരുന്നു ഇംഗ്ല@ണ്ടിലെ പ്രധാന യൂത്ത് കിരീട പോരാട്ടത്തിലും നേര്‍ക്കുനേര്‍ വന്നത്. നിശ്ചിത സമയത്ത് മത്സരം 1-1 ന്റെ സമനിലയിലായതിനാല്‍ കളി അധിക സമയത്തേക്ക് നീണ്ടു. എന്നാല്‍ അധിക സമയത്തും ഗോളൊന്നും കണ്ടെത്താത്തതിനെ തുടര്‍ന്ന് മത്സരം പെനാല്‍റ്റിയിലേക്ക് നീളുകയായിരുന്നു. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 5-3നാണ് ലിവര്‍പൂള്‍ ജയം സ്വന്തമാക്കിയത്. 2007ന് ശേഷം ആദ്യമായാണ് ലിവര്‍പൂള്‍ യൂത്ത് കപ്പ് നേടുന്നത്. നാലാം തവണയാണ് ലിവര്‍പൂള്‍ എഫ്. എ യൂത്ത് കപ്പ് സ്വന്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."