കേരളത്തിന് സഹായം അഭ്യര്‍ഥിച്ചതിന് ഭീഷണി: സംരക്ഷണം ആവശ്യപ്പെട്ടുള്ള ആര്.എസ്.എസ് നേതാവിന്റെ ഹരജി തള്ളി
ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ സഹായം അഭ്യര്‍ഥിച്ചുള്ള ഓഡിയോ ക്ലിപ്പിന്റെ പേരില്‍ തനിക്ക് ഭീഷണിയുണ്ടെന്നും സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് ആര്.എസ്.എസ് നേതാവ് സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി ഫയലില്‍ സ്വീകരിച്ചില്ല.
ആര്.എസ്.എസ് നേതാവായ സുരേഷ് കൊച്ചാട്ടിലാണ് പൊലിസ് സംരക്ഷണം ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചത്. പ്രളയദുരിതത്തില്‍പ്പെട്ടവരെ സേവാഭാരതി പോലുള്ള സംഘനകള്‍ മുഖേന സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഓഡിയോ സന്ദേശം പുറത്തുവന്നിരുന്നു.
ഇതിനു പിന്നാലെ തനിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ഭീഷണി സന്ദേശങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ഈ സാഹചര്യത്തില്‍ കേരളം, ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളിലെ പൊലിസിനോട് സംരക്ഷണം ഒരുക്കാന്‍ ആവശ്യപ്പെടണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ ഇത്തരത്തില്‍ ഭീഷണിയുണ്ടെങ്കില്‍ ബന്ധപ്പെട്ട പൊലിസ് സ്റ്റേഷനെ സമീപിക്കണമെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."