HOME
DETAILS
MAL
രണ്ടര വയസുകാരി വിഷം അകത്തുചെന്ന് മരിച്ചു
backup
August 30 2020 | 18:08 PM
ശ്രീകണ്ഠപുരം (കണ്ണൂര്‍): പയ്യാവൂരില്‍ വിഷം ഉള്ളില്‍ചെന്ന് രണ്ടര വയസുകാരി മരിച്ചു. അമ്മയെയും മൂത്ത കുട്ടിയെയും അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പയ്യാവൂര്‍ പൊന്നംപറമ്പിലെ അനീഷിന്റെയും സ്വപ്നയുടെയും മകള്‍ അന്സിലയാണ് മരിച്ചത്. പയ്യാവൂരില്‍ അക്കൂസ് കലക്്ഷന്‍ വസ്ത്രാലയം നടത്തുന്ന സ്വപ്ന (32), മൂത്ത മകള്‍ അന്‍സീന (11) എന്നിവര്‍ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടികള്‍ക്ക് ഐസ്ക്രീമില് വിഷം നല്കിയ ശേഷം സ്വപ്നയും കഴിച്ചെന്നാണു നിഗമനമെന്നു പൊലിസ് പറഞ്ഞു.
28നു പുലര്‍ച്ചെയാണ് യുവതിയെയും മക്കളെയും വിഷം കഴിച്ച് അവശരായ നിലയില്‍ നാട്ടുകാര്‍ കണ്ടത്. സ്വപ്നയുടെ ഭര്‍ത്താവ് അനീഷ് അഞ്ചു വര്‍ഷമായി ഇസ്റാഈലില്‍ ജോലിചെയ്യുകയാണ്. സംഭവത്തില്‍ പയ്യാവൂര്‍ പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."