കടലിന്റെ മക്കള്‍ക്ക് കൈ താങ്ങുമായി ഇറാം ഗ്രൂപ്പ്
ദമാം: കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തില്‍ ജീവന്‍ നഷ്ടമാകുമായിരുന്ന ആയിരങ്ങളെ കരക്കെത്തിച്ച് ജീവിതത്തിലേക്കു തിരികെ കൊണ്ടു കടലിന്റെ മക്കള്‍ക്ക് കൈ താങ്ങുമായി ഇറാം ഗ്രുപ്പ്. മത്സ്യത്തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്കു ഉയര്‍ത്തി കൊണ്ട് വരികെയെന്ന ലക്ഷ്യവുമായി മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കും ബന്ധുക്കള്‍ക്കും ഇറാം ഗ്രൂപ്പിനു കീഴിലുള്ള സകില്‍ഡ് അക്കാദമിയില്‍ സൗജന്യമായി വിവിധ തൊഴിലുകളില്‍ നൈപുണ്യപരിശീലനം നല്‍കുമെന്ന് ഇറാം ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. സീദ്ദീഖ് അഹമ്മദ് അറിയിച്ചു. മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു കോടി രൂപ സംഭാവന നല്‍കുകയും ചെയ്തിട്ടുണ്ട്.
യാതൊരു പ്രതിഫലവമാഗ്രഹിക്കാതെ ജീവന്‍ പോലും പണയപ്പെടുത്തി സ്വന്തം വള്ളങ്ങളുമായി രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് സ്ത്യുത്യര്‍ഹമായ സന്നദ്ധ പ്രവര്‍ത്തനം കാഴ്ചവച്ചതിലൂടെ മനസ്സുകളില്‍ ഇടംപിടിച്ച ഇവരെ മെഡല്‍ നല്‍കി ആദരിക്കുമെന്ന് മുഖ്യമന്ത്രിക്കു നല്‍കിയ കത്തില്‍ ഇറാം ഗ്രൂപ്പ് വ്യക്തമാക്കി. അവരുടെ പ്രദേശങ്ങളില്‍ ഡോക്ടര്‍മാരും മറ്റു വിദഗ്ധരുമടുങ്ങുന്ന സംഘം അടിയന്തരഘട്ടങ്ങളിലുള്ള പ്രഥമ ശുശ്രൂഷ പരിശീലനം നല്‍കും. സോളാര്‍ അധിഷ്ഠിത ബോട്ടുകളെന്ന മുഖ്യമന്ത്രിയുടെ ആശയത്തിനും മത്സ്യത്തൊഴിലാളികളുടെ ബോട്ടുകള്‍ ആധുനിവത്കരിക്കാനുള്ള സര്‍ക്കാര്‍ പദ്ധതികള്‍ക്കും പൂര്‍ണ പിന്തുണ നല്‍കുമെന്നും ഇതിനാവശ്യമായ സഹകരണങ്ങളും ഉപദേശങ്ങളും പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇറാം ഗ്രൂപ്പിനു കീഴിലുള്ള ഇറാം മഗ്‌ന ഫഌക്‌സ് ഡിവിഷന്‍ മുഖേന നല്‍കും. കേരളത്തിന്റെയും മലയാളി സമൂഹത്തിന്റെയും പുരോഗതി ലക്ഷ്യമാക്കി സഹകരിക്കാന്‍ പറ്റുന്ന മേഖലകളില്‍ സഊദിയിലെ മറ്റു മലയാളി വ്യവസായികളെ കൂടി ഉള്‍പ്പെടുത്തി കൂട്ടായ ശ്രമങ്ങള്‍ നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."