ബി.എസ്.സി ഗണിതശാസ്ത്രത്തില്‍ ഒന്നും രണ്ടും റാങ്കുകള്‍ നേടി ഇരട്ട സഹോദരിമാര്‍
മണ്ണഞ്ചേരി (ആലപ്പുഴ): കേരളാ യൂണിവേഴ്‌സിറ്റി മാത്തമാറ്റിക്‌സ് ബിരുദ പരീക്ഷയില്‍ ഒന്നും രണ്ടും റാങ്കുകള്‍ നേടി ഇരട്ട സഹോദരിമാര്‍.
കേരളാ യൂണിവേഴ്‌സിറ്റി 2017-2020 വര്‍ഷം നടത്തിയ പരീക്ഷയിലാണ് കാവുങ്കല്‍ സ്വദേശികളായ ഇരട്ട സഹോദരിമാര്‍ ഒന്നും രണ്ടും റാങ്കുകള്‍ കരസ്ഥമാക്കി വീടിനും നാട്ടുകാര്‍ക്കും ഓണത്തിന് ഇരട്ടിമധുരം സമ്മാനിച്ചത്. ആലപ്പുഴ സെന്റ് ജോസഫ് കോളജിലെ വിദ്യാര്‍ഥികളായ പി.പൈ പ്രവിത, പി.പൈ പ്രമിത എന്നിവരാണ് റാങ്ക് ജേതാക്കള്‍. ഇതില്‍ പ്രവിതയ്ക്കാണ് ഒന്നാം റാങ്ക്. മണ്ണഞ്ചേരി ഇരുപതാം വാര്‍ഡ് കാവുങ്കല്‍ തെക്കേത്തറമൂടിനു സമീപം ആനക്കാട്ടുമഠത്തില്‍ എല്‍.ഐ.സി ചീഫ് അഡൈ്വസറായ പ്രമേശ് പൈയുടെയും പെരുന്തുരുത്ത് ഭവനനിര്‍മാണ സഹകരണ സംഘം സെക്രട്ടറി എ.ആര്‍ ശോഭയുടെയും മക്കളാണ്. എസ്.എസ്.എല്‍.സി, പ്ലസ് ടൂ പരിക്ഷകളിലും മിന്നുന്ന വിജയമാണ് ഇരുവരും കരസ്ഥമാക്കിയത്. കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സിനു ചേരാനാണ് ഇരുവര്‍ക്കും ആഗ്രഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."