യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവം: പ്രതികളെ തെളിവെടുപ്പിനെത്തിച്ചു
അന്തിക്കാട് (തൃശൂര്‍): ചെമ്മാപ്പിള്ളിയില്‍ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ സംഭവസ്ഥലത്ത് തെളിവെടുപ്പിനായി കൊണ്ടുവന്നു.പെരിങ്ങോട്ടുകര സ്വദേശികളായ അറക്കപ്പറമ്പില്‍ വിനയന് (23), പുതിയേടത്ത് മിഥുന് (25), കണാറ ലനീഷ് എന്നിവരെയാണ് അന്തിക്കാട് സി.ഐ മുഹമ്മദ് ഹനീഫിന്റെ നേതൃത്വത്തില്‍ ചെമ്മാപ്പിള്ളിയില്‍ എത്തിച്ചത്. ഏപ്രില്‍ 18 നാണ് വീടിനു സമീപം കൂട്ടുകാരോടൊത്ത് സംസാരിച്ചു നില്‍ക്കുകയായിരുന്ന കണാറ പ്രദിനെ (46) പ്രതികള്‍ സംഘം ചേര്‍ന്ന് ആക്രമിച്ചത്. ഗുരുതര പരുക്കേറ്റ പ്രദിന്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.
സംഭവം നടന്ന വഴിയരികില്‍ പ്രതികള്‍ ആക്രമിച്ച രീതി പൊലിസിനോട് വിവരിച്ചു. മരിച്ച പ്രദിന്റെ ചെരിപ്പുകള്‍ സമീപത്തെ തോട്ടില്‍ നിന്നും കണ്ടെടുത്തു. പ്രദിന്റെ മുഖത്തടിക്കാന്‍ ഉപയോഗിച്ച വടിയും പ്രതികള്‍ പൊലിസിന് കാണിച്ചു കൊടുത്തു. സംഭവത്തില്‍ പന്ത്രണ്ടോളം പേരുണ്ടെന്നാണ് പൊലിസിന്റെ നിഗമനം. പത്ത് പേര്‍ക്കെതിരേയാണ് നിലവില്‍ കേസെടുത്തിട്ടുള്ളത്. പ്രധാന പ്രതികളായ ഇവരെ അടുത്ത ദിവസം തന്നെ പിടികൂടിയിരുന്നു.വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കുമെന്നാണ് സൂചന. വാക്ക് തര്‍ക്കത്തെത്തുടര്‍ന്ന് പ്രതികള്‍ സംഘം ചേര്‍ന്ന് പ്രദിനെ ആക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."