HOME
DETAILS

പ്രളയത്തില്‍ പരാജയപ്പെട്ടത് ശാസ്ത്രമോ നമ്മുടെ സംവിധാനങ്ങളോ

  
backup
August 28 2018 | 17:08 PM

prelayam-2

മലയാളിയുടെ സ്വപ്നങ്ങളെയും പ്രതീക്ഷകളെയും തൂത്തുതുടച്ച പെരുമഴക്കാലം അവസാനിച്ചതിനു പിന്നാലെ പതിവുപോലെ രാഷ്ട്രീയ ആരോപണ പ്രത്യാരോപണ കോലാഹലങ്ങളിലേക്ക് നീങ്ങുകയാണ് കേരളം. ആധുനിക കാലത്ത് മഴയും പ്രളയസാധ്യതയും എല്ലാം മുന്‍കൂട്ടി കാണാനും പ്രവചിക്കാനും സംവിധാനം ഉണ്ടായിരിക്കെ ഇതിലൊന്നും ശ്രദ്ധകേന്ദ്രീകരിക്കാതെ വിലകുറഞ്ഞ രാഷ്ട്രീയ താല്‍പര്യം മുന്‍നിര്‍ത്തിയുള്ള വിവാദങ്ങള്‍ കേള്‍ക്കാനും സഹിക്കാനും ഉള്ള മാനസികാവസ്ഥയിലല്ല തകര്‍ന്നടിഞ്ഞ മലയാളി. 

രണ്ടു ദിവസം അതിതീവ്രമഴ പെയ്തപ്പോഴാണ് കേരളം പ്രളയത്തില്‍ മുങ്ങിയത്. ഈ സാഹചര്യം ഒരു അപൂര്‍വ പ്രതിഭാസമെന്നു പറയാന്‍ കഴിയില്ലെന്നാണ് പ്രശസ്തരായ ശാസ്ത്രജ്ഞര്‍ പറയുന്നത്. ഓഗസ്റ്റ് 13 മുതല്‍ 19 വരെ കേരളത്തില്‍ തുടര്‍ച്ചയായി മഴ പെയ്തതാണ് പ്രളയത്തിനു ഇടയാക്കിയത്. മുന്നറിയിപ്പില്ലാതെ മഴ പെയ്തതും ഡാമുകള്‍ ഒന്നിച്ചു തുറന്നതും പ്രളയത്തിനു കാരണം തന്നെയാണ്. എന്നാല്‍ ഇതെല്ലാം നമുക്ക് മുന്‍കൂട്ടി കണ്ടെത്താന്‍ കഴിഞ്ഞിരുന്നോ വ്യക്തമായ പ്ലാനിങ്ങും ഏകോപനവും നടന്നോ എന്നൊക്കെ രാഷ്ട്രീയ തര്‍ക്കങ്ങള്‍ മറന്ന് പ്രളയകാലത്ത് ഒരേ മനസോടെ പ്രവര്‍ത്തിച്ചപ്പോലെ ഭരണ,പ്രതിപക്ഷ കക്ഷികള്‍ ചിന്തിക്കുകയും വീഴ്ചകളുണ്ടെങ്കില്‍ തിരുത്തേണ്ടതും ഈ നാടിന് ആവശ്യമാണ്. ഇതിലും വലിയ പ്രകൃതി ദുരന്തങ്ങളും പ്രതിസന്ധികളും വരുംകാലങ്ങളില്‍ രൂക്ഷമാകാനുള്ള സാധ്യത മുന്നില്‍ കണ്ട് കഴിഞ്ഞ പ്രളയകാലത്തില്‍ നിന്ന് നാം ചിലപാഠങ്ങള്‍ പഠിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ പ്രളയകാലത്തെ കുറിച്ച് ശാസ്ത്രം പറയുന്നത് എന്തെന്ന് നോക്കാം. നാസയുടെയും ഐ.എസ്.ആര്‍.ഒയുടെ നാലു ഉപഗ്രഹങ്ങളും ചേര്‍ന്നാണ് പ്രളയത്തിനു മുന്‍പും ശേഷവുമുള്ള കേരളത്തെ പഠിച്ചത്. ബഹിരാകാശത്ത് നിന്ന് നോക്കുമ്പോള്‍ പ്രളയത്തിന്റെ ഭയാനകത എത്രത്തോളമുണ്ടെന്ന് തെളിയിക്കുന്ന അനിമേഷന്‍ ചിത്രങ്ങളും കഴിഞ്ഞ ദിവസം നാസ പുറത്തുവിട്ടിരുന്നു.

 

എത്രമഴയാണ് കേരളത്തില്‍ പെയ്തത്


ആറു ദിവസമാണ് കേരളത്തില്‍ തുടര്‍ച്ചയായി മഴ പെയ്തത്. ആദ്യ ദിവസങ്ങളില്‍ വടക്കന്‍ ജില്ലകളില്‍ സജീവമായ മഴ പിന്നീട് തെക്കോട്ട് നീങ്ങി. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാഷനല്‍ എയറോനോട്ടിക് ആന്റ് സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ (നാസ) നടത്തിയ ഉപഗ്രഹ പഠനത്തില്‍ കേരളത്തിലെ അതിതീവ്രമഴയുടെ കാരണം പല കാലാവസ്ഥാ സാഹചര്യങ്ങള്‍ ഒന്നിച്ചുവന്നതാണെന്ന് കണ്ടെത്തി.
ഒന്നിലധികം ഉപഗ്രഹങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന ഇന്റഗ്രേറ്റഡ് മള്‍ട്ടി സാറ്റ്‌ലൈറ്റ് റിട്രൈവല്‍ ഫോര്‍ ജി.പി.എം ( (ജി.പി.എം- നാസയും ജപ്പാന്‍ എയറോസ്‌പേസ് ഏജന്‍സിയും സംയുക്തമായ ആഗോള അന്തരീക്ഷവായുവിലെ ജലാംശം (പ്രസിപിറ്റേഷന്‍) കണ്ടെത്താനുള്ള സംവിധാനം ) എന്ന ഐ.എം.ഇ.ആര്‍.ജി അക്യുമിലേറ്റഡ് പഠനത്തില്‍ പ്രളയകാലത്തെ ഒരാഴ്ച കേരളത്തില്‍ പെയ്തത് ശരാശരി 340 എം.എം (14 ഇഞ്ച്) മഴയാണ് ലഭിച്ചത്. ഓഗസ്റ്റ് 13 മുതല്‍ കനത്ത മഴക്ക് കാരണമാകുന്ന രണ്ട് റെയിന്‍ ബാന്‍ഡുകളാണ് ഇന്ത്യക്ക് മുകളില്‍ ഉണ്ടായിരുന്നത്. ഇതിലൊന്ന് വടക്കേ ഇന്ത്യയിലായിരുന്നു. വടക്കേ ഇന്ത്യയില്‍ ഈ മേഘക്കൂട്ടം വര്‍ഷിച്ചത് ശരാശരി 120 എം.എം.(5 ഇഞ്ച്) മഴ. പടിഞ്ഞാറന്‍ തീരത്ത് പെയ്ത മഴ ഇതിന്റെ മൂന്നിരട്ടിയായിരുന്നു.
സാധാരണ 250 എം.എം (10 ഇഞ്ച്) മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ 400 എം.എം (16 ഇഞ്ച്) മഴവരെ ലഭിച്ചു. ഐ.എം.ഇ.ആര്‍.ജി പരിശോധനയില്‍ 18.5 ഇഞ്ച് മഴവരെ ചില പ്രദേശത്ത് കണ്ടെത്തിയതായി നാസ പറയുന്നു.
വടക്കേ ഇന്ത്യയിലെ മഴ സാധാരണ മണ്‍സൂണിനെ തുടര്‍ന്നാണെങ്കില്‍ പശ്ചിമതീരത്തെ മഴക്ക് കാരണം ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ രൂപം കൊണ്ട ന്യൂനമര്‍ദമാണ്.

 

എത്ര മഴവെള്ളം പതിച്ചു


ആറു ദിവസത്തെ പെരുമഴയില്‍ കേരളത്തില്‍ ഏകദേശം 25 ട്രില്യന്‍ ലിറ്റര്‍ വെള്ളം ആകാശത്തുനിന്ന് പെയ്തുവെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ സാഹചര്യം അബ്‌നോര്‍മല്‍ ആണെങ്കിലും അസാധാരണമല്ലെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിലെ ക്ലൈമറ്റ് സര്‍വിസ് വിഭാഗം മേധാവി ഡി.എസ് പൈ പറയുന്നത്. ഇത്തരത്തില്‍ തുടര്‍ച്ചയായ മഴ ഇതാദ്യമല്ലെന്ന് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് മനസ്സിലാക്കാം.
പ്രളയകാലത്ത് 14 ജില്ലകളിലും നോര്‍മലില്‍ കൂടുതല്‍ മഴ ലഭിച്ചു. ഇടുക്കിയിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. 67.9 സെ.മി, വയനാട് (53.6), മലപ്പുറം (44.7), കോഴിക്കോട് (37.5), പാലക്കാട് (35) സെ.മി മഴയാണ് രേഖപ്പെടുത്തിയത്. പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് സാധാരണയില്‍ നിന്ന് വളരെ കൂടുതലായി മഴലഭിച്ചത്.

 

പേമാരിക്ക് കാരണം എന്ത്


12 ന് ഒഡിഷ തീരത്ത് രൂപപ്പെട്ട ലോ പ്രഷര്‍ 13 ന് വെല്‍മാര്‍ക്ഡ് ലോ പ്രഷര്‍ (ഡബ്ല്യു.എം.എല്‍) ആയി രണ്ടു ദിവസം വടക്ക്പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ തുടര്‍ന്നതോടെയാണ് കേരളത്തില്‍ പേമാരി തുടങ്ങിയത്. സാധാരണ 24 മണിക്കൂറില്‍ തന്നെ ന്യൂനമര്‍ദം ഓരോ സ്റ്റേജിലേക്ക് മാറാറുണ്ടെങ്കിലും ഇത്തവണ അത്48 മണിക്കൂര്‍ വരെ ഒരേ അവസ്ഥയില്‍ തുടര്‍ന്നു. 15 ന് ഇത് കൂടുതല്‍ ശക്തിപ്രാപിച്ച് ഡിപ്രഷനായി ഒഡിഷ തീരത്തേക്ക് നീങ്ങാന്‍ തുടങ്ങി. ഇതോടെ കേരളത്തില്‍ മഴ കനത്തു. പേമാരിക്ക് കാരണമായ ഈ ന്യൂനമര്‍ദം ഉത്ഭവിച്ച് നീങ്ങിയ അതേ ദിശയിലും ശക്തിയിലും ആറു ദിവസം മുന്‍പ് മറ്റൊരു ന്യൂനമര്‍ദം കടന്നുപോയപ്പോള്‍ കേരളത്തില്‍ ഇത്രയധികം മഴലഭിച്ചിരുന്നില്ല. പേമാരിക്ക് കാരണമായ ന്യൂനമര്‍ദം ദുര്‍ബലപ്പെട്ടതിനു പിന്നാലെ ഇന്നു വരെ ഇതേ ദിശയിലും സഞ്ചാരപാതയിലുമായി മറ്റ് രണ്ടു ന്യൂനമര്‍ദങ്ങള്‍ കൂടി രൂപപ്പെട്ട് സഞ്ചരിച്ചെങ്കിലും കേരളത്തില്‍ വെയിലായിരുന്നു ഫലം. ന്യൂനമര്‍ദത്തിനൊപ്പം മഴക്ക് കാരണമാകുന്ന മറ്റ് സാഹചര്യങ്ങള്‍ കൂടി ഒത്തുചേര്‍ന്നതാണ് അന്ന് പേമാരിക്ക് കാരണമായതെന്ന് കാലാവസ്ഥാ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പടിഞ്ഞാറന്‍ തീരത്ത് ന്യൂനമര്‍ദപാത്തിയും മണ്‍സൂണ്‍ ട്രഫ് എന്ന കാലവര്‍ഷപാത്തി അനുകൂലമായി നിന്നതും കാറ്റിന്റെ ഗതി കേരളത്തിനു മുകളിലൂടെ ന്യൂനമര്‍ദത്തിലേക്ക് കേന്ദ്രീകരിക്കപ്പെട്ടതുമാണ് പേമാരിക്ക് കാരണമെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകര്‍ അന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോള്‍ നാസ നടത്തിയ ഉപഗ്രഹപഠനത്തിലും ഇതാണ് തെളിഞ്ഞത്. കേരളം വന്‍ പ്രളയത്തിലേക്ക് നീങ്ങുന്നുവെന്ന് മഴ തുടങ്ങി രണ്ടു ദിവസം കൊണ്ടുതന്നെ കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും നമ്മുടെ സംവിധാനങ്ങള്‍ക്ക് അത് ഉള്‍ക്കൊള്ളാനായോ എന്ന് ചിന്തിക്കേണ്ട വിഷയമാണ്.
കേരളത്തില്‍ 38,800 ച.കി.മി പ്രദേശം പശ്ചിമഘട്ടത്തിന്റെ ഭാഗമായ മലനിരകളാണ്. 44 നദികളും 61 ഡാമുകളും ഉള്ള സംസ്ഥാനത്തെ പല നദികളും ഉത്ഭവിക്കുന്നത് പശ്ചിമഘട്ടത്തില്‍ നിന്നാണ്. ഏതാനും നദികള്‍ ഒഴികെ മറ്റെല്ലാം ഒഴുകുന്നത് അറബിക്കടലിലേക്കും. പ്രതിവര്‍ഷം ശരാശരി 300 സെ.മി മഴ ലഭിക്കുന്ന കേരളത്തില്‍ ഈ പ്രളയം കഴിഞ്ഞതോടെ 235 സെ.മി മഴയാണ് രേഖപ്പെടുത്തിയത്. മണ്‍സൂണ്‍ സീസണ്‍ അവസാനിക്കാന്‍ 40 ദിവസം ബാക്കി നില്‍ക്കെയാണ്. പ്രളയം അവസാനിച്ച ഓഗസ്റ്റ് 19 ലെ കണക്കനുസരിച്ച് കേരളത്തില്‍ 42 ശതമാനം അധിക മഴയാണ് ഈ മണ്‍സൂണ്‍ സീസണില്‍ രേഖപ്പെടുത്തിയത്.

 

മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചോ


കാലാവസ്ഥാ മുന്നറിയിപ്പുകള്‍ സര്‍ക്കാറിന് യഥാസമയം ലഭിച്ചോ അത് വേണ്ടത്ര ഗൗരവത്തില്‍ എടുത്തോ എന്നതാണ് ആരും ഉന്നയിക്കാത്ത എന്നാല്‍ അതീവഗൗരവത്തിലുള്ള ചോദ്യം. മഴയുടെ ശക്തിയെ കുറിച്ച് മുന്നറിയിപ്പുകള്‍ ലഭിക്കാത്ത ജില്ലാ കലക്ടര്‍മാര്‍ പുലര്‍ച്ചെ രണ്ടിനും മൂന്നിനും നിര്‍ത്താതെ പെയ്യുന്ന മഴ കണ്ട് അവധി പ്രഖ്യാപിച്ച സാഹചര്യം ശാസ്ത്ര സമൂഹത്തിനും കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങള്‍ക്കും നാണക്കേടാണ്. മുല്ലപ്പെരിയാര്‍ തുറന്ന രാത്രി ഇടുക്കിയില്‍ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകര്‍ ഉച്ചയോടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ വൈകിട്ടാണ് കലക്ട്രേറ്റില്‍ നിന്ന് ഡാം തുറക്കുമെന്ന വിവരം വന്നത്.
അന്താരാഷ്ട്ര വെതര്‍ മോഡലുകളും സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ സ്ഥാപനങ്ങളും ഓരോ താലൂക്ക് അടിസ്ഥാനപ്പെടുത്തിവരെ മഴയുടെ ശക്തിയും സമയവും തോതും പ്രവചിച്ചിരുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റഡാറുകളില്‍ മഴയുടെ തീവ്രത രേഖപ്പെടുത്തിയിരുന്നുവെന്ന് അന്നത്തെ റഡാര്‍ ചിത്രങ്ങള്‍ പരിശോധിച്ചാല്‍ മനസിലാകും. എന്നിട്ടും എന്താണ് നമ്മുടെ അധികാരികള്‍ക്ക് മാത്രം ഇത് മുന്‍കൂട്ടി കാണാന്‍ കഴിയാതിരുന്നത്.


ദുരന്തനിവാരണ സേന ദുരന്തം മുന്നില്‍ കണ്ടോ


കേരളത്തിലെ ദുരന്തനിവാരണ സേന വിവിധ ഏജന്‍സികള്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ പരിഭാഷപ്പെടുത്തി സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചാല്‍ മതിയെന്ന് തോന്നുന്നില്ല. ഇത്തരം വിവരങ്ങളെ ശാസ്ത്ര, സാങ്കേതിക രംഗത്തെ വിദഗ്ധര്‍ അപഗ്രഥിച്ച് അപകടത്തിന്റെ ആഴവും വ്യാപ്തിയും മനസിലാക്കി എന്തു ആക്ഷന്‍ എടുക്കണമെന്ന് ചുരുങ്ങിയ സമയം കൊണ്ട് തീരുമാനിച്ച് നടപ്പിലാക്കേണ്ട ഭാരിച്ച ഉത്തരവാദിത്തമാണ് എല്ലാ രാജ്യത്തും ദുരന്തനിവാരണ വിഭാഗങ്ങള്‍ക്കുള്ളത്. ഇക്കാര്യത്തില്‍ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം മികച്ചതാണെന്ന് ആത്മാര്‍ഥമായി പഠിച്ച് വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നാണ് ജനങ്ങളുടെ വിശ്വാസം.
കേരളത്തില്‍ ദുരന്തനിവാരണ സേനയെന്ന വിഭാഗം ഇക്കാര്യത്തില്‍ എന്തെല്ലാം ചെയ്തുവെന്ന് ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കേണ്ടിവരും. ഓഖിയുടെ കാലത്തും ദുരന്തനിവാരണ വിഭാഗത്തിന്റെ കാര്യക്ഷമത കേരളം കണ്ടതാണ്. ഈ വിഭാഗത്തില്‍ കാലാവസ്ഥാ വിഭാഗവുമായി ബന്ധമുള്ള ശാസ്ത്രജ്ഞരെ നിയോഗിക്കുകയോ സ്വകാര്യ മേഖലയിലെ പ്രമുഖരുടെ അഭിപ്രായം തേടുകയോ ചെയ്യാനുള്ള സംവിധാനം വേണം. ഡാം തുറക്കേണ്ട സാഹചര്യം ഉണ്ടാകുന്നതിനു മുന്‍പ് ഏതെല്ലാം പ്രദേശങ്ങളെ എങ്ങനെയൊക്കെ ബാധിക്കുമെന്ന് കണ്ടെത്തി മുന്‍കരുതല്‍ സ്വീകരിക്കണമായിരുന്നു. ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശിച്ചാല്‍ ആരും ഒഴിഞ്ഞുപോകണമെന്നില്ല. അവരെ സുരക്ഷിത സ്ഥാനത്തേക്ക് ഒഴിപ്പിക്കുകയായിരുന്നു വേണ്ടിയിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്കത്ത്: ടൂറിസ്റ്റ് വീസയിൽ ഒമാനിലെ ബുറൈമിയിൽ എത്തി ദുരിതത്തിലായ കോട്ടയം സ്വദേശികളായ രണ്ട് യുവതികളെ കോട്ടയം ജില്ലാ കെഎംസിസി യുടെ നേതൃത്വത്തിൽ നാട്ടിൽ എത്തിച്ചു

oman
  •  19 days ago
No Image

വീട്ടിനുള്ളിൽ രാജവെമ്പാല, വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി

Kerala
  •  19 days ago
No Image

അച്ഛനും മകനും ചേര്‍ന്ന് മോഷണം; മകന്‍ പൊലിസ് പിടിയില്‍, മോഷ്ടിച്ചത് മൂന്ന് ലക്ഷം രൂപയുടെ ഏലക്ക

Kerala
  •  19 days ago
No Image

അറബ് മണ്ണിൽ ചരിത്രമെഴുതി ദുബൈ റൺ

uae
  •  19 days ago
No Image

ഒടുവിൽ വിജയ വഴിയിൽ ബ്ലാസ്റ്റേഴ്‌സ്; ചെന്നൈയിനെ വീഴ്ത്തിയത് എതിരില്ലാത്ത 3 ഗോളുകള്‍ക്ക്

Football
  •  19 days ago
No Image

ഈദുൽ ഇത്തിഹാദ്; ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ ദുബൈയിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും, നഴ്സറികൾക്കും, സർവകലാശാലകൾക്കും അവധി

uae
  •  19 days ago
No Image

ഹരിപ്പാടിൽ രണ്ട് വള്ളങ്ങളിൽ നിന്ന് 100 വീതം പിച്ചള വളയങ്ങൾ മോഷണം പോയി; അഞ്ച് ലക്ഷം രൂപയുടെ നഷ്ടം

Kerala
  •  19 days ago
No Image

വ്യാജ ഓഫറുകൾ നൽകി കച്ചവടം; സ്ഥാപനങ്ങളിൽ പരിശോധനയുമായി ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം

qatar
  •  19 days ago
No Image

ഉത്തർപ്രദേശ്; നിർമാണം പൂർത്തിയാകാത്ത പാലത്തിൽ നിന്ന് കാർ നദിയിലേക്ക് വീണ് 3 യുവാക്കൾക്ക് ദാരുണാന്ത്യം

National
  •  19 days ago
No Image

ഭോപ്പാല്‍ വാതക ദുരന്തം; അതിജീവിതരുടെ അടുത്ത തലമുറയിലേക്കും പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാമെന്ന് മുൻ ഫോറന്‍സിക് വിദഗ്ദ്ധന്‍

National
  •  19 days ago