ആശ കലാസാഹിത്യരത്‌ന പുരസ്‌കാരം ആസാദ് വണ്ടൂരിന് സമ്മാനിച്ചു
കോഴിക്കോട്: കലാ ജീവകാരുണ്യ മേഖലയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന ആശ സംഘടനയുടെ അവാര്‍ഡുകള്‍ സമ്മാനിച്ചു. ടാഗോര്‍ സെന്റിനറി ഹാളില്‍ നടന്ന ചടങ്ങില്‍ കലാസാഹിത്യരത്‌ന പുരസ്‌കാരം സംഗീതസംവിധായകന്‍ എം. ജയചന്ദ്രന്‍ ആസാദ് വണ്ടൂരിന് നല്‍കി. സിനിമാ സംവിധായകന്‍ സക്കറിയ്യ മുഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. സംഗീതരത്‌ന പുരസ്‌കാരം ഐ. കൃഷ്ണകുമാറിന് അഹമ്മദ് മൂപ്പനും എ. അനന്തപത്മനാഭന് ആര്‍ക്കിയോളജിസ്റ്റ് കെ.കെ മുഹമ്മദും നല്‍കി. ആശ പ്രസിഡന്റ് കെ. മുഹമ്മദ് ഈസ അധ്യക്ഷനായി.
അബ്ദുറഹ്മാന്‍ കോട്ടക്കല്‍, ഗോവിന്ദരാജ്, ഹസന്‍ ഭായി കാസര്‍കോട് എന്നിവര്‍ക്കുള്ള സാന്ത്വന പുരസ്‌കാരവും പൃഥ്വിരാജിനുള്ള മരണാനന്തര ബഹുമതിയും നല്‍കി. വന്ദന പുരസ്‌കാരത്തിന് ഇ.കെ.എം പന്നൂര്‍, നദീര്‍ ഹംസ, ഇബ്രാഹിം മേളം, മുഹമ്മദ് കുട്ടി അരീക്കോട് എന്നിവര്‍ അര്‍ഹരായി. മഹറൂഫ് മണലൊടി, ആരിഫ്, എം.എ നാസര്‍, പി.കെ അബ്ദുല്ലകോയ, സുല്‍ത്താന്‍, റഷീദ് തോട്ടത്തില്‍, മുജീബ് റഹ്മാന്‍, എന്‍.കെ മുഹമ്മദ് എന്നിവര്‍ പുരസ്‌കാരങ്ങള്‍ നല്‍കി. മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസയെ കുറിച്ചുള്ള പുസ്തകം 'പാട്ടിന്റെ പട്ടാങ്ങ്' സക്കറിയ്യ മുഹമ്മദ് പ്രകാശനം ചെയ്തു. ഫൈസല്‍ എളേറ്റില്‍ പുസ്തകം പരിചയപ്പെടുത്തി.
ഡോ. എം.കെ മുനീര്‍, ടി.വി ഇബ്രാഹിം, കാനേഷ് പൂനൂര്‍, കമാല്‍ വരദൂര്‍, ഒ.എം കരുവാരക്കുണ്ട്, കെ.പി.യു അലി, ആശ സെക്രട്ടറി കെ.കെ അബ്ദുല്‍ സലാം, പി. പ്രകാശ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."