'ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ സ്ഥാനക്കയറ്റ നടപടി പുനഃപരിശോധിക്കണം'
കൊല്ലം: പി.എസ്.സി നിയമന ചട്ടങ്ങളും സീനിയോറിറ്റി ലിസ്റ്റും അട്ടിമറിച്ച് ആരോഗ്യ വകുപ്പിലെ ഒരു വിഭാഗം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാത്ത നടപടി പുനഃപരിശോധിക്കണമെന്ന് കേരള സ്റ്റേറ്റ് ഹെല്‍ത്ത് ഇന്‍സ്പെക്ടേഴ്സ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി വാര്‍ഷിക യോഗം ആവശ്യപ്പെട്ടു.
സര്‍ക്കാരും പി.എസ്.സി.യും അംഗീകരിച്ച സാനിട്ടറി ഇന്‍സ്പെക്ടര്‍ ഡിപ്ലോമ യോഗ്യതയുള്ള എച്ച്.ഐമാരെയാണ് കഴിഞ്ഞ 20 വര്‍ഷമായി സ്ഥാനക്കയറ്റം നല്‍കാതെ അവഗണിക്കുന്നത്. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവിലൂടെ അനുകൂല തീരുമാനമെടുത്തെങ്കിലും തെറ്റായ തടസവാദങ്ങള്‍ ഉന്നയിച്ച് സ്ഥാനക്കയറ്റം മനപ്പൂര്‍വം തടയുകയാണെന്ന് യോഗം കുറ്റപ്പെടുത്തി.
സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ആര്. ബാലഗോപാല്‍ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഡി. സുഷമ അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."