കൊവിഡ്: സംസ്ഥാനത്ത് മൂന്ന് മരണം കൂടി
കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മൂന്ന് പേര്‍കൂടി മരിച്ചു. എറണാകുളത്ത് ഒരാളും കണ്ണൂരില്‍ രണ്ടുപേരുമാണ് മരിച്ചത്. എറണാകുളം കാക്കനാട് വാഴക്കാല മൂലേപ്പാടം റോഡില്‍ എളവക്കാട്ട് പരേതനായ അബൂബക്കറിന്റെ മകന്‍ ഇ.എ പരീദ് (53), കണ്ണൂര്‍ ആലക്കോട് തേര്‍ത്തല്ലി കുണ്ടേരിയിലെ കെ.വി സന്തോഷ് (45), പെരളശ്ശേരി മൂന്നാംപാലത്തിനു സമീപത്തെ കാടാങ്കോട്ട് കൃഷ്ണന്‍ (74), എന്നിവരാണ് മരിച്ചത്.
കാക്കനാട് സ്വദേശി ഇ.എ പരീദിന് മരണശേഷമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഖബറടക്കം നടത്തി.ക്രിസന്റ് കോണ്‍ട്രാക്ടേഴ്‌സ് ഡയറക്ടര്‍ ആയിരുന്നു. ഭാര്യ: നസീമ, മക്കള്‍: ഹിബിന, ഫാത്വിമ ഷിറില്‍, മുഹമ്മദ് ഫഹദ്. മരുമക്കള്‍: ആസിഫ്, ഷഹബാസ്.
മഹാരാഷ്ട്രയില്‍ റസ്റ്റോറന്റ് നടത്തുകയായിരുന്ന സന്തോഷ് ഒരാഴ്ച മുന്‍പാണു നാട്ടിലെത്തിയത്. കൊവിഡ് സ്ഥിരീകരിച്ചതോടെ പരിയാരം ഗവ. മെഡിക്കല്‍കോളജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചു. പരേതനായ വടക്കന്‍മാര്‍ വീട്ടില്‍ നാരായണന്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ: ജിഷ. മക്കള്‍: അഭിനവ്, അഥര്‍വ്. സഹോദരങ്ങള്‍: ജാനകി, ശശി, ഷീജ.
ഒരാഴ്ച മുന്‍പ് കൊവിഡ് സ്ഥിരീകരിച്ച കൃഷ്ണന്‍ പരിയാരം ഗവ. മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വൃക്കരോഗവും ഉണ്ടായിരുന്നു. ഇന്നലെ പുലര്‍ച്ചെയായിരുന്നു മരണം. ഭാര്യ: കമല. മക്കള്‍: അനില്‍, സനില, സുനില, സുമില. മരുമക്കള്‍: രമ്യ (ഇരിവേരി), പ്രീജിത്ത് (തിലാനൂര്‍), രാകേഷ് (എളയാവൂര്‍), രതീഷ് (ഇരിങ്ങല്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."