HOME
DETAILS

സഹായ ആഹ്വാനവും ധൂര്‍ത്തും ഒന്നിച്ചുപോവില്ല

  
backup
August 28 2018 | 17:08 PM

help

പ്രളയജലത്തില്‍ മുങ്ങിയ കേരളത്തെ പൊക്കിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിക്കൊണ്ടിരിക്കുന്ന നേതൃത്വപരമായ പ്രവര്‍ത്തനങ്ങള്‍ രാജ്യാന്തരതലത്തില്‍ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. സംസ്ഥാനജീവനക്കാരും കേരളത്തിനകത്തും പുറത്തുമുള്ള മലയാളികളും ഒരുമാസത്തെ വേതനം കേരളത്തിന്റെ പുനഃസൃഷ്ടിക്കായി സംഭാവന ചെയ്യണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനവും ലോകമൊട്ടാകെയുള്ള മലയാളികള്‍ സഹര്‍ഷമാണു സ്വാഗതം ചെയ്തിരിക്കുന്നത്.

 

ആഹ്വാനത്തിനു ലഭിച്ച അഭൂതപൂര്‍വമായ പ്രതികരണങ്ങളെത്തുടര്‍ന്ന് സംസ്ഥാനത്തേയ്ക്കു സഹായം പ്രവഹിച്ചുകൊണ്ടിരിക്കുന്നുമുണ്ട്. സര്‍ക്കാരുദ്യോഗസ്ഥരല്ലാത്ത 52 ശതമാനം വരുന്ന സ്വകാര്യസ്ഥാപനജീവനക്കാരും സാധാരണക്കാരും ഒരു മാസത്തെ വേതനം നല്‍കാന്‍ തയാറായി. ഗവര്‍ണര്‍ പി. സദാശിവവും മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങും ഉള്‍പ്പെടെ പ്രഗത്ഭവ്യക്തികള്‍ പലരും ഇതിനകം സംഭാവന നല്‍കിക്കഴിഞ്ഞു.


പ്രളയം പോലുള്ള മഹാദുരന്തങ്ങള്‍ തരണം ചെയ്യുന്നതിന് കേരളം പോലുള്ള ഒരു കൊച്ചുസംസ്ഥാനത്തിനു പരിമിതികളേറെയാണ്. പൊതുജന സഹായമില്ലാതെ കേരളത്തിന്റെ പുനഃസൃഷ്ടി അസാധ്യവുമാണ്. ഈ യഥാര്‍ഥ്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ മുഖ്യമന്ത്രി വിജയിച്ചു. മഹത്തായ ആശയമാണ് മുഖ്യമന്ത്രി മുന്നോട്ടുവച്ചതെന്നതിനാല്‍ വ്യാപകമായ സ്വീകാര്യതയാണ് അതിനു കിട്ടിയിരിക്കുന്നത്.


എന്നാല്‍, ഇവരെയെല്ലാം അലട്ടുന്നത് അവര്‍ നല്‍കുന്ന സംഭാവനകള്‍ യഥാവിധി കേരളത്തിന്റെ പുനഃസൃഷ്ടിക്കായി ഉപയോഗപ്പെടുത്തുമോയെന്നതാണ്. അഴിമതിക്കാരായ രാഷ്ട്രീയക്കാരും സര്‍ക്കാരുദ്യോഗസ്ഥരും ചേര്‍ന്നു സംഭാവനയായി കിട്ടുന്ന തുകയില്‍ വലിയൊരു സംഖ്യ അടിച്ചുമാറ്റുമോയെന്നു പലരും സംശയിക്കുന്നുണ്ട്. വയനാട്ടിലെ പനമരം ദുരിതാശ്വാസ ക്യാംപിലേയ്ക്കു കൊണ്ടുവന്ന ഭക്ഷ്യവസ്തുക്കളടക്കം വില്ലേജ് ഓഫിസറും വില്ലേജ് അസിസ്റ്റന്റും അടിച്ചുമാറ്റിയത് കേരളം കണ്ടതാണ്. അത്തരമൊരു സംസ്ഥാനത്തു തങ്ങളയക്കുന്ന തുക അര്‍ഹരായവര്‍ക്കു ലഭിക്കുമോയെന്നു സംഭാവന നല്‍കുന്നവര്‍ ആശങ്കപ്പെട്ടാല്‍ കുറ്റംപറയാനാകില്ല.


അഴിമതിക്കാരായ വില്ലേജ് ഓഫിസര്‍മാരും തഹസില്‍ദാറുമാരുമാണ് ഇപ്പോഴത്തെ പ്രളയദുരന്തത്തിനു കാരണക്കാരെന്നു കൂടി ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കണം. കൈക്കൂലി വാങ്ങി നീര്‍ത്തടങ്ങള്‍ നികത്താനും മലകള്‍ തുരക്കാനും പരിസ്ഥിതി ലോലപ്രദേശങ്ങളില്‍ കെട്ടിടങ്ങള്‍ പണിയാനും നിയമവിരുദ്ധമായി നല്‍കിയ അനുമതിയുടെ പരിണിതഫലമാണ് സംസ്ഥാനം അനുഭവിച്ചുകൊണ്ടിരിക്കുന്നത്.


കേരള പുനഃസൃഷ്ടിയും ഈ തരത്തിലുള്ള അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ കരങ്ങളിലാണു വന്നുചേരുന്നതെങ്കില്‍ ഫലം ചിന്തിക്കാവുന്നതേയുള്ളൂ. മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും ഇച്ഛാശക്തിയോടെയുള്ള പ്രവര്‍ത്തനത്തെ ഇത്തരം ആളുകള്‍ പരാജയപ്പെടുത്താതിരിക്കണമെങ്കില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ നിന്നും കേരളത്തിന്റെ പുനഃസൃഷ്ടിക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നും അഴിമതിക്കാരായ ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും മാറ്റിനിര്‍ത്തണം.


ഓരോ രംഗത്തും പ്രാഗത്ഭ്യം തെളിയിച്ച വിദഗ്ധരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രൊഫഷണല്‍ കമ്മിറ്റിയെ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍വേണം കേരള പുനഃസൃഷ്ടിക്കായി ഉപയോഗപ്പെടുത്താന്‍. 70,000 വീടുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. വീടു നിര്‍മാണരംഗത്ത് വിദഗ്ധരായ നിസ്വാര്‍ഥരായ ആര്‍ക്കിടെക്റ്റുകളെ വേണം ഇതിനായി ഉപയോഗപ്പെടുത്താന്‍. കൃഷിനാശം സംഭവിച്ചവര്‍ക്കുള്ള സഹായം നല്‍കാന്‍ ആ രംഗത്തെ വിദഗ്ധകമ്മിറ്റിയെ നിയോഗിക്കണം. പൊതുജനപങ്കാളിത്തം നിര്‍ബന്ധമാണെന്നു തോന്നിയാല്‍ ഓരോ രാഷ്ട്രീയപ്പാര്‍ട്ടിയുടെ ഒരാളെ മാത്രം കമ്മിറ്റിയിലെടുക്കാവുന്നതാണ്.


ഇതിനൊക്കെ പുറമെ സര്‍ക്കാര്‍തലത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ധൂര്‍ത്ത് മുഖ്യമന്ത്രി ഇടപെട്ട് അടിയന്തരമായി അവസാനിപ്പിക്കേണ്ടതുണ്ട്. നിര്‍ഗുണമായി നില്‍ക്കുന്ന ഭരണപരിഷ്‌കാര കമ്മിഷനെ എത്രയും പെട്ടെന്ന് പിരിച്ചുവിടണം. വാര്‍ധക്യത്തിന്റെ അവസാനകാലത്തും ഭരണത്തിന്റെ സുഖലോലുപത തേടുന്ന ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാനും അഴിമതിക്ക് ജയില്‍ ശിക്ഷ അനുഭവിച്ച ഏക മുന്‍ മന്ത്രി ഇരിക്കുന്ന മുന്നോക്ക കമ്മിഷന്‍ ചെയര്‍മാനും ഭീമമായ തുകയാണു പാഴാക്കുന്നത്.


ഭരണത്തിന്റെ സുഖാലസ്യം തേടിനടക്കുന്ന ഇത്തരം ഭാഗ്യാന്വേഷികളെ എത്രയും പെട്ടെന്ന് മാറ്റി ഭരണതലത്തിലുള്ള ധൂര്‍ത്ത് അവസാനിപ്പിക്കുവാന്‍ മുഖ്യമന്ത്രി മുന്‍കൈയെടുക്കണം. ഇടക്കിടെ ആദര്‍ശം പറഞ്ഞുകൊണ്ടിരിക്കുന്ന സി.പി.ഐക്ക് ചീഫ് വിപ്പ് എന്ന അര്‍ഥശൂന്യമായ പദവി നല്‍കി ഖജനാവിനു ചോര്‍ച്ചയുണ്ടാക്കുന്ന നടപടിയില്‍ നിന്നു സര്‍ക്കാര്‍ പിന്തിരിയണം. എങ്കില്‍ മാത്രമേ മുഖ്യമന്ത്രി നടത്തിക്കൊണ്ടിരിക്കുന്ന ആത്മാര്‍ഥമായ ശ്രമങ്ങള്‍ക്കു വിജയകരമായ പരിസമാപ്തി ഉണ്ടാവൂ.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-12-2024

PSC/UPSC
  •  a day ago
No Image

സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം

Kerala
  •  a day ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  a day ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  a day ago
No Image

സിനിമ കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Kerala
  •  a day ago
No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  a day ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  a day ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  a day ago
No Image

സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി

National
  •  a day ago
No Image

യാത്രക്കാരെ സഹായിക്കാൻ ആം​ഗ്യഭാഷയടക്കം കൈകാര്യം ചെയ്യുന്ന ബഹുഭാഷാ ​ഗൈഡുകളെ നിയമിച്ച് റിയാദ് മെട്രോ

Saudi-arabia
  •  a day ago