HOME
DETAILS

രാജിവച്ചാല്‍ തെരുവില്‍ വെട്ടും കൊല്ലാക്കൊലയും; ഇത് പോപുലര്‍ ഫ്രണ്ട് സ്റ്റെല്‍

  
backup
April 26 2019 | 22:04 PM

%e0%b4%b0%e0%b4%be%e0%b4%9c%e0%b4%bf%e0%b4%b5%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%86%e0%b4%b0%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5

 

പാര്‍ട്ടി വിട്ടതിന് 20 വര്‍ഷത്തോളമായി സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്ന കുഞ്ഞിമോന് നേരെ വധശ്രമം


തിരൂര്‍: അഭിപ്രായ സ്വാതന്ത്ര്യം നിലനിര്‍ത്താനും വിയോജിപ്പുകള്‍ പ്രകടിപ്പിക്കാനുമുള്ള പൗരന്റെ അവകാശത്തിനു വേണ്ടി സംസാരിക്കുന്ന പോപുലര്‍ ഫ്രണ്ടിനു സംഘടന വിട്ടവരോടുള്ള കലി തീരുന്നില്ല. ഹാദിയയുടെ മതം മാറാനുള്ള പോരാട്ടത്തിനു സഹായം ചെയ്ത സംഘടനയാണ് പ്രസ്ഥാനം വിടാനുള്ള ഒരു പ്രവര്‍ത്തകന്റെ സ്വാതന്ത്ര്യം അംഗീകരിക്കാത്തത്.


എന്‍.ഡി.എഫ്, പോപുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ എന്നിവയില്‍ 20 വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചുവരുന്ന പറവണ്ണ അഴീക്കല്‍ സ്വദേശി ചൊക്കന്റെ പുരക്കല്‍ കുഞ്ഞിമോനെ (43) സംഘടന വിട്ടതിന്റെ പേരില്‍ കഴിഞ്ഞ ദിവസം വധിക്കാന്‍ ശ്രമിച്ചത് പന്ത്രണ്ടോളം എസ്.ഡി.പി.ഐ, പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ചേര്‍ന്നാണ്. ഇദ്ദേഹം സംഘടനയുടെ പറവണ്ണ മേഖലാ പ്രസിഡന്റായിരുന്നു. കുഞ്ഞിമോനെ ആക്രമിക്കുന്നത് കണ്ട് തടയാനെത്തിയ ലീഗ് പ്രവര്‍ത്തകന്‍കൂടിയായ സഹോദരന്‍ പറവണ്ണ പുത്തങ്ങാടി മുഹമ്മദ് റാഫി(40)ക്കും അക്രമികളുടെ കുത്തേറ്റു.


സംഘടനക്കുള്ളിലെ ചില രഹസ്യ തീരുമാനങ്ങളും നീക്കങ്ങളും അറിയാവുന്ന ആളായതിനാലാണ് കുഞ്ഞിമോനെ പോപുലര്‍ ഫ്രണ്ട് ഭയപ്പെടുന്നതത്രെ. അവര്‍ തന്റെ സഹോദരനെ കൊല്ലാന്‍ വന്നതായിരുന്നുവെന്നും തടയുന്നതിനിടയില്‍ തനിക്കും കുത്തേല്‍ക്കുകയായിരുന്നുവെന്നും കുഞ്ഞിമോന്റെ സഹോദരന്‍ റാഫി സുപ്രഭാതത്തോട് പറഞ്ഞു. മുതുകില്‍ ആഴത്തില്‍ മുറിവേറ്റ കുഞ്ഞിമോന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെ വാക്കാട് നിന്ന് പറവണ്ണ ഭാഗത്തേക്ക് ബൈക്കില്‍ വരികയായിരുന്ന കുഞ്ഞിമോനെ വകവരുത്താനായി കാഞ്ഞിരക്കുറ്റിയില്‍ ഒരു സംഘം മാരകായുധങ്ങളുമായി തമ്പടിച്ചിരുന്നു. ഈ വിവരം സ്ഥലം എസ്.ഐയെ നാട്ടുകാര്‍ അറിയിച്ചു. എന്നാല്‍ പൊലിസ് എത്തും മുന്‍പ് കുഞ്ഞിമോന്‍ സംഘത്തിന്റെ പിടിയിലകപ്പെട്ടിരുന്നു. സംഘടനയിലേക്ക് തിരിച്ചു വരണമെന്നായിരുന്നു ആയുധവുമായി എത്തിയ സംഘം ആവശ്യപ്പെട്ടത്. വഴങ്ങാതിരുന്നതോടെ സംഘത്തിലുള്ള ഒരാള്‍ കുഞ്ഞിമോനെ താഴെ തള്ളിയിട്ടു. തലങ്ങും വിലങ്ങും ആക്രമിക്കാന്‍ തുടങ്ങി. ഇതുകണ്ടാണ് സഹോദരന്‍ മുഹമ്മദ് റാഫി എത്തിയത്. സംഘര്‍ഷാവസ്ഥ ശമിപ്പിക്കാന്‍ ശ്രമിച്ച റാഫിയെയും ക്രൂരമായി സംഘം മര്‍ദിക്കാന്‍ തുടങ്ങി. ഇതിനിടെ കുഞ്ഞിമോന്റെ പുറത്ത് ഇടതു ഭാഗത്തായി സംഘത്തിലുള്ള ഒരാള്‍ കത്തികൊണ്ട് കുത്തി. തടയാന്‍ ശ്രമിച്ച റാഫിയുടെ മുഖത്തും കുത്തിയ ശേഷം സംഘം കടന്നുകളഞ്ഞു. ഇരുവരെയും ആശുപത്രിയിലെത്തിച്ച ശേഷമായിരുന്നു തിരൂര്‍ സി.ഐ, എസ്.ഐ അടക്കമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുന്നത്.


എട്ട് മാസം മുന്‍പാണ് പോപുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ സംഘടനകളില്‍നിന്ന് കുഞ്ഞിമോന്‍ രാജിവച്ചത്. തെങ്ങുകയറ്റ തൊഴിലാളിയായ കുഞ്ഞിമോന് സംഘടന ചില ചുമതലകള്‍ അധികമായി നല്‍കിയിരുന്നു. ഇതിലെ എതിര്‍പ്പും സംഘടനക്കുള്ളില്‍ പരസ്പരമുള്ള പോരുമാണ് പ്രസ്ഥാനം വിടാന്‍ കുഞ്ഞിമോനെ പ്രേരിപ്പിച്ചത്. മുന്‍പും പലതവണ ഇതേ സംഘം തന്നോട് സംഘടനയിലേക്ക് തിരിച്ചു വരാന്‍ ആവശ്യപ്പെട്ടതായും ഇല്ലെങ്കില്‍ വീടും വാഹനവും കത്തിച്ചുകളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും കുഞ്ഞിമോന്‍ പറയുന്നു. തിരൂര്‍ ആലത്തിയൂര്‍ ബിബിന്‍ വധക്കേസിലെ പ്രതിയായ കാഞ്ഞിരക്കുറ്റി സ്വദേശി തുഫൈല്‍ ഉള്‍പ്പെടെയുള്ള സംഘമാണ് ആക്രമണം നടത്തിയതെന്ന് മുഹമ്മദ് റാഫി പറഞ്ഞു.
സംഭവത്തില്‍ നേരിട്ടറിയാവുന്ന ഏഴ് പേരെയും കണ്ടാലറിയാവുന്ന അഞ്ച് പേരെയും ഉള്‍പ്പെടുത്തി 12 പേര്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്തതായി തിരൂര്‍ എസ്.ഐ കെ.ജെ ജിനേഷ് പറഞ്ഞു. പ്രതികളെല്ലാം പോപുലര്‍ഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ്. അതേസമയം, പറവണ്ണ സംഘര്‍ഷത്തില്‍ എസ്.ഡി.പി.ഐക്ക് പങ്കില്ലെന്നും കുഞ്ഞിമോനെ നേരത്തെ എസ്.ഡി.പി.ഐയില്‍ നിന്ന് പുറത്താക്കിയതാണെന്നും തിരൂര്‍ മണ്ഡലം കമ്മിറ്റി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago
No Image

പി.വിജയന് സ്വർണക്കടത്തിൽ പങ്ക്; വെളിപ്പെടുത്തലുമായി എം.ആർ.അജിത്കുമാർ

Kerala
  •  2 months ago