ഐ.എന്‍.എസ് വിക്രമാദിത്യയില്‍ തീപിടിത്തം; നാവിക ഉദ്യോഗസ്ഥന് മരിച്ചു
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഏക വിമാന വാഹിനിക്കപ്പലായ ഐ.എന്‍.എസ് വിക്രമാദിത്യയിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് നാവിക ഉദ്യോഗസ്ഥന് മരിച്ചു.
കര്‍ണാടകയിലെ കര്‍വാര്‍ തുറമുഖത്തേക്ക് കപ്പല്‍ പ്രവേശിക്കുന്നതിനിടെയാണ് അപകടം. മധ്യപ്രദേശിലെ രത്ലാം സ്വദേശി ലെഫ്. കമാന്‍ഡര്‍ ഡി.എസ് ചൗഹാനാണ് കൊല്ലപ്പെട്ടതെന്നും ഇദ്ദേഹത്തിന്റെ വിവാഹം ഒരു മാസം മുന്‍പാണ് കഴിഞ്ഞതെന്നും നാവികസേന അറിയിച്ചു.എന്ജിന് മുറിയില്‍ നിന്നുണ്ടായ തീയണക്കാന്‍ ശ്രമിക്കുന്നതിനിടെ പുക ശ്വസിച്ച് നാവിക ഉദ്യോഗസ്ഥന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ ഇദ്ദേഹത്തെ കര്‍വാറിലെ ഐ.എന്‍.എച്ച്.എസ് പതഞ്ജലി നാവിക ആശപുത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടമുണ്ടായ ഉടനെ തീയണക്കാന്‍ കഴിഞ്ഞതിനാല്‍ കപ്പലിന് കാര്യമായ കേടുപാടുകളൊന്നുമുണ്ടായില്ല. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ടെന്ന് നാവികസേന വൃത്തങ്ങള്‍ അറിയിച്ചു. മെയ് ഒന്നിന് ഇന്ത്യയുടെയും ഫ്രാന്‍സിന്റെയും ഇടയില്‍ ഗോവയിലും കര്‍വാറിലും നാവിക അഭ്യാസംനടക്കാനിരിക്കെയാണ് അപകടമുണ്ടായിരിക്കുന്നത്. റഷ്യയില്‍ നിന്ന് 2.33 ബില്യന്‍ ഡോളറിന് വാങ്ങിയ ഐ.എന്‍.എസ് വിക്രമാദിത്യ 2013ല്‍ ആണ് ഇന്ത്യന്‍ നാവിക സേനയുടെ ഭാഗമാവുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."