HOME
DETAILS
MAL
പൊലിസ് മേധാവി സ്ഥാനത്തു നിന്നും നീക്കിയതിനെതിരായ സെന്‍കുമാറിന്റെ ഹരജിയില്‍ വിധി ഇന്ന്
backup
July 21 2016 | 04:07 AM
തിരുവനന്തപുരം: സംസ്ഥാന പൊലിസ് മേധാവി സ്ഥാനത്തു നിന്നും നീക്കം ചെയ്തതിനെതിരെ ടി.പി സെന്‍കുമാര്‍ നല്കിയ ഹരജിയില്‍ സെന്‍ഡ്രല്‍ അഡ്മിനിസ്ട്രേറ്റിവ് ട്രൈബൂണല്‍ ഇന്ന് വിധി പറയും. പൊലിസ് ആക്ടിന് വിരുദ്ധമായാണ് തന്നെ നീക്കിയതെന്നാണ് സെന്‍കുമാറിന്റെ വാദം.
ഉന്നത പദവിയിലിരിക്കുന്നവരെ രണ്ട് വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കാതെ ചുമതലയില്‍ നിന്നും മാറ്റരുതെന്നാണ് ചട്ടം. പെരുമ്പാവൂരിലെ ജിഷ വധക്കേസ് അന്വേഷണത്തിലും പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തെക്കുറിച്ചുള്ള അന്വേഷണത്തിലും സെന്‍കുമാറിന് വീഴ്ച്ച പറ്റിയെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. അതിനാല്‍ പൊതുതാല്‍പര്യാര്‍ഥമാണ് സെന്‍കുമാറിനെ സ്ഥാനത്തു നിന്നും മാറ്റിയതെന്നും സര്‍ക്കാര്‍ ട്രൈബൂണലില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."