'പി.എം നരേന്ദ്ര മോദി' യുടെ പ്രദര്‍ശനം മെയ് 19 വരെ പാടില്ല
ന്യൂഡല്‍ഹി: പ്രാധാനമന്ത്രി മോദിയുടെ ജീവിതം പറയുന്ന പി.എം നരേന്ദ്ര മോദി എന്ന പേരിലുള്ള സിനിമ തെരഞ്ഞെടുപ്പ് അവസാനിക്കുന്ന മെയ് 19വരെ പ്രദര്‍ശിപ്പിക്കരുതെന്ന് സുപ്രിം കോടതി. സിനിമ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം സുപ്രിം കോടതി ശരിവച്ചാണ് ഉത്തരവിട്ടത്.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാടിനെതിരേ സിനിമയുടെ നിര്‍മാതാക്കള്‍ നല്‍കിയ ഹരജി സുപ്രിം കോടതി തള്ളുകയും ചെയ്തു.
സിനിമ പ്രധാനമന്ത്രിക്ക് വീരപുരുഷന്റെ പദവി നല്‍കുന്നതാണെന്നും ഇത് പ്രദര്‍ശനത്തിനെത്തിയാല്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രിം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. സിനിമ കണ്ട് നിലപാട് സ്വീകരിക്കണമെന്ന് കമ്മിഷനോട് നേരത്തെ സുപ്രിം കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സിനിമ കണ്ട് വിലയിരുത്തിയ ശേഷമായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷന്‍ സിനിമയുടെ പ്രദര്‍ശനം വിലക്കിയത്. സിനിമയില്‍ വിവേക് ഒബ്‌റോയി ആണ് മോദിയായി വേഷമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."