HOME
DETAILS
MAL
കെ.ബാബുവിനെതിരെ വിജിലന്‍സ് കേസെടുക്കാന്‍ നിര്‍ദ്ദേശം
backup
July 21 2016 | 05:07 AM
തിരുവനന്തപുരം: മുന്‍മന്ത്രി കെ.ബാബുവിനെതിരെ കേസെടുക്കാന്‍ വിജിലന്‍സ് ശുപാര്‍ശ. ഹോട്ടലുടമകളുടെ പരാതിയിലാണ് കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ലൈസന്‍സ് നല്‍കിയതിലടക്കം ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ഹോട്ടല്‍ ഇന്‍ഡസ്ട്രിയല്‍ അസോസിയേഷനാണ് പരാതി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് ഹോട്ടലുടമകള്‍ ചില രേഖകളും സമര്‍പ്പിച്ചിരുന്നു.
പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കേസെടുക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. ബാബുവിന്റെ ഇഷ്ടക്കാര്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കാന്‍ വഴിവിട്ട് സഹായിച്ചുവെന്നും ബാര്‍ ലൈസന്‍സ് നല്‍കാനുള്ള അധികാരെ എക്‌സൈസ് കമ്മിഷ്ണറില്‍ നിന്നും മാറ്റിയത് അഴിമതി നടത്താന്‍ വേണ്ടിയായിരുന്നുവെന്നും പരാതിയില്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."