തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് ഏകപക്ഷീയമായി പ്രവര്‍ത്തിക്കുന്നു: ആന്ധ്രാ മുഖ്യമന്ത്രി
അമരാവതി: മുഖ്യതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെതിരേ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു. സംസ്ഥാനത്ത് നിയോഗിക്കപ്പെട്ട മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് സര്‍ക്കാരുമായി ചര്‍ച്ച നടത്താതെ ഏകപക്ഷീയ തീരുമാനങ്ങളാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയക്കുകയും ചെയ്തു.
സംസ്ഥാനത്തെ ഓരോ ജില്ലഖലിലെയും പൊലിസ് ഉദ്യോഗസ്ഥര്‍, ഇന്റലിജന്‍സ് ഡയരക്ടര്‍ ജനറല്‍ എന്നിവരെ തല്‍സ്ഥാനങ്ങളില്‍ നിന്ന് നീക്കി. ചീഫ് സെക്രട്ടറിയമുമായോ സംസ്ഥാന സര്‍ക്കാരുമായോ ചര്‍ച്ച നടത്താതെയാണ് ഇത്തരം നീക്കം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. വൈ.എസ്.ആര് കോണ്‍ഗ്രസ് പാര്ട്ടിക്കുവേണ്ടിയെന്ന രീതിയിലാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഭരത്തെപോലും മുഖ്യതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് തടയുകയാണെന്നും ചന്ദ്രബാബു നായിഡു ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."