HOME
DETAILS
MAL
ഗസ്സയ്ക്കു നേരെ ഇസ്റാഈല്‍ ആക്രമണം
backup
August 30 2020 | 19:08 PM
ഗസ സിറ്റി: ഫലസ്തീനികള്‍ വിഷംനിറച്ച ബലൂണുകള്‍ പറത്തിവിട്ടെന്നാരോപിച്ച് ഗസാ മുനമ്പിനു നേരെ ഇസ്റാഈല്‍ സൈന്യം ആക്രമണം നടത്തി. ഖാന്‍യൂനുസിലെ കണ്ട്രോള് പോയിന്റില്‍ ഇസ്റാഈല്‍ വിട്ട ഷെല്‍ പതിച്ചതായി ഫലസ്തീന് അധികൃതര്‍ അറിയിച്ചു. മറ്റൊരു ഷെല്‍ ദേര്‍ അല്‍ ബലഹയിലും പതിച്ചു.
അതേസമയം ഗസയ്ക്കു മേല്‍ 13 വര്‍ഷമായി തുടരുന്ന ഉപരോധം എടുത്തുമാറ്റുന്നതുവരെ ചെറുത്തുനില്പ് തുടരുമെന്ന് ഹമാസ് രാഷ്ട്രീയ വിഭാഗം തലവന്‍ ഇസ്മാഈല്‍ ഹനിയ വ്യക്തമാക്കി. 20 ലക്ഷം ജനസംഖ്യയുള്ള ഗസയില്‍ പകുതിയിലേറെ പേരും പട്ടിണിയിലാണെന്ന് ലോകബാങ്ക് വെളിപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."