തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ തന്റെ വസതിയിലും റെയ്ഡ് നടത്താമെന്ന് പ്രധാനമന്ത്രി
സിദ്ധി (മധ്യപ്രദേശ്): തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ തന്റെ വസതിയിലും ആദായനികുതി റെയ്ഡ് നടത്തുന്നതില്‍ തെറ്റില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. റെയ്ഡുകള്‍ രാഷ്ട്രീയവൈരാഗ്യം തീര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മധ്യപ്രദേശിലെ സിദ്ധിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
'ഞങ്ങള്‍ രാഷ്ട്രീയക്കാരാണ്, എന്തിനാണ് നിങ്ങള്‍ ഞങ്ങളെ പരിശോധിക്കുന്നത് എന്നാണ് ആദായനികുതി റെയ്ഡുകള്‍ക്ക് ശേഷം കോണ്‍ഗ്രസ് നേതാക്കള്‍ ചോദിക്കുന്നത്. ഈ രാജ്യത്തെ നിയമം എല്ലാവര്‍ക്കും തുല്യമാണ്. മോദി എന്തെങ്കിലും തെറ്റ് ചെയ്താല്‍ തന്റെ വീട്ടിലും തീര്‍ച്ചയായും ആദായനികുതി റെയ്ഡ് നടത്തണം'- മോദി വ്യക്തമാക്കി.
വാരണാസിയില്‍ നാമനിര്‍ദേശ പത്രിക നല്‍കിയശേഷമാണ് അദ്ദേഹം മധ്യപ്രദേശില്‍ റാലിക്കായി എത്തിയത്. അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വത്തില്‍ 52 ശതമാനം വര്‍ധനവുണ്ടായി. 2014 ല്‍ 1.65 കോടിയുടെ സ്വത്താണു മോദി സമര്‍പ്പിച്ച വെളിപ്പെടുത്തിയത്.
2019ല്‍ 2.51 കോടി രൂപയുടെ സ്വത്തുണ്ടെന്നാണു സത്യവാങ്മൂലത്തില്‍ പറയുന്നത്. 1.27 കോടി രൂപ സ്ഥിരനിക്ഷേപമുണ്ട്.ഗുജറാത്തിലെ ഗാന്ധിനഗറില്‍ 1.1 കോടി രൂപ വിലമതിക്കുന്ന 3,531 ചതുരശ്ര അടി ഭൂമി, കൈവശം പണമായി 38,750 രൂപ എന്നിങ്ങനെയാണു നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലെ വിശദാംശങ്ങള്‍.
അതേസമയം, എന്‍.ഡി.എ സഖ്യകക്ഷി അകാലിദള്‍ നേതാവ് പ്രകാശ് സിങ് ബാദലിന്റെ കാല്‍തൊട്ട് മോദി അനുഗ്രഹം വാങ്ങിയതു സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനത്തിനും രാഷ്ട്രീയ തട്ടിപ്പാണെന്ന തരത്തിലുള്ള പ്രചാരണത്തിനും ഇടയാക്കി.
വാരണാസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനു മുന്നോടിയായി എന്‍.ഡി.എ നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലാണു മോദി, 93കാരനായ പ്രകാശ് സിങ് ബാദലിന്റെ കാല്‍ പിടിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."