HOME
DETAILS

ബിഹാര്‍: മാഞ്ചിയെ ക്ഷണിച്ച് ബി.ജെ.പി

  
backup
August 30 2020 | 19:08 PM

%e0%b4%ac%e0%b4%bf%e0%b4%b9%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%af%e0%b5%86-%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%bf%e0%b4%9a

പാറ്റ്‌ന: ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കവേ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (സെക്യുലര്‍) പാര്‍ട്ടിയെ എന്‍.ഡി.എ സഖ്യത്തിലേക്കു ക്ഷണിച്ച് ബി.ജെ.പി. ആര്‍.ജെ.ഡി സഖ്യത്തിലുണ്ടായിരുന്ന ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച ദിവസങ്ങള്‍ക്കു മുന്‍പാണ് മുന്നണി വിടുന്നതായി പ്രഖ്യാപിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ പാര്‍ട്ടി എന്‍.ഡി.എയില്‍ ചേരുമെന്ന സൂചനകള്‍ക്കു പിന്നാലെയാണ് ബി.ജെ.പിയുടെ ക്ഷണം.
ബി.ജെ.പിയുടെ ബിഹാര്‍ സംസ്ഥാന അധ്യക്ഷന്‍ സഞ്ജയ് ജയ്‌സ്വാളാണ് മാഞ്ചിയേയും പാര്‍ട്ടിയേയും പരോക്ഷമായി മുന്നണിയിലേക്കു ക്ഷണിച്ചത്. നരേന്ദ്രമോദിയുടെ നേതൃത്വം അംഗീകരിക്കുന്ന ആര്‍ക്കും മുന്നണിയിലേക്കു സ്വാഗതമെന്നായിരുന്നു ഇതുസംബന്ധിച്ച ചോദ്യത്തിന് അദ്ദേഹത്തിന്റെ പ്രതികരണം. നേരത്തെ, ബിഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായി നിതീഷ് കുമാറുമായി ജിതന്‍ റാം മാഞ്ചി കൂടിക്കാഴ്ച നടത്തിയതായി വാര്‍ത്ത പുറത്തുവന്നിരുന്നു.
കോണ്‍ഗ്രസിന്റെയും ആര്‍.ജെ.ഡിയുടെയും നേതൃത്വത്തിലുള്ള മുന്നണിയില്‍ തങ്ങള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു മാഞ്ചി മുന്നണി വിട്ടത്. ലാലുപ്രസാദ് യാദവിന്റെ മകനും ആര്‍.ജെ.ഡി നേതാവുമായ തേജസ്വി യാദവ് ഏകപക്ഷീയമായി തീരുമാനമെടുക്കുന്നുവെന്നും സീറ്റ് വിഭജനം ചര്‍ച്ച ചെയ്യാന്‍ സമിതിയെ വയ്ക്കാമെന്ന് രാഹുല്‍ ഗാന്ധി നല്‍കിയ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  5 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  5 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  6 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  7 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  7 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  7 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  7 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  7 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  8 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  8 hours ago