ഗഗന്‍യാന്‍ ബഹിരാകാശ ദൗത്യത്തിന് സജ്ജമെന്ന് ഐ.എസ്.ആര്‍.ഒ
ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷികത്തിന് മുന്‍പ് ഇന്ത്യയുടെ ഗഗന്‍യാന്‍ ബഹിരാകാശ ദൗത്യം നടത്താന്‍ ഐ.എസ്.ആര്‍.ഒ സജ്ജമാണെന്ന് ഡയരക്ടര്‍ കെ. ശിവന്‍.
മൂന്നുപേരെയാണ് ബഹിരാകാശത്തേക്ക് കൊണ്ടുപോകുക. അവര്‍ക്ക് മൂന്നു വര്‍ഷത്തോളം പരിശീലനം നല്‍കും. ആര്‍ക്കും അപേക്ഷിക്കാമെങ്കിലും ആദ്യ വട്ടം പൈലറ്റുമാര്‍ക്കാണ് മുന്‍ഗണന.
ഭൂമിയില്‍ നിന്ന് 400 കിലോമീറ്ററോളം ഉയരത്തിലുള്ള 'ലോ എര്‍ത്ത് ഓര്‍ബിറ്റി'ലെത്തിക്കാനുള്ള പദ്ധതിയിലുള്ളത് മൂന്നു പേരുടെ മൊഡ്യൂളാണ്.
മൂന്നു മുതല്‍ ഏഴു ദിവസം വരെ ബഹിരാകാശത്ത് തങ്ങുന്ന ഗഗനചാരികളുടെ പേടകം കടലില്‍ തിരിച്ചിറക്കും. ആളില്ലാത്ത രണ്ട് യാത്രയ്ക്കു ശേഷമായിരിക്കും മനുഷ്യപേടകം വിക്ഷേപിക്കുക. ജി.എസ്.എല്‍.വി മാര്‍ക്-3ആണ് വിക്ഷേപണത്തിന് ഉപയോഗിക്കുക.
ചന്ദ്രയാന്‍-1ന്റെ വിജയത്തിനു പിന്നാലെ ചന്ദ്രയാന്‍-2 അടുത്ത വര്‍ഷമാദ്യം നടത്തും. ബഹിരാകാശ ദൗത്യങ്ങളുടെ ചരിത്രത്തിലാദ്യമായി ചന്ദ്രന്റെ തെക്കന്‍ ധ്രുവത്തില്‍ റോവര്‍ ഇറക്കി പര്യവേക്ഷണം നടത്താനാണ് പദ്ധതിയെന്ന് അദ്ദേഹം അറിയിച്ചു.
സാഹചര്യങ്ങള്‍ അനുകൂലമെങ്കില്‍ വിക്ഷേപണം 2019 ജനുവരി മൂന്നിനായിരിക്കും. അതിനു കഴിഞ്ഞില്ലെങ്കില്‍ ഫെബ്രുവരി 16 വരെ അനുയോജ്യമായ ഏതു സമയത്തും വിക്ഷേപണം നടത്താനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."