ആര്.എസ്.എസ് പരിപാടിയില്‍ രാഹുല്‍ പങ്കെടുക്കുമെന്നത് ഊഹാപോഹമെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: അടുത്തമാസം ഡല്‍ഹിയില്‍ നടക്കുന്ന ആര്.എസ്.എസ് പരിപാടിയില്‍ രാഹുല്‍ ഗാന്ധിക്ക് ക്ഷണമുണ്ടെന്ന തരത്തില്‍ വരുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കോണ്‍ഗ്രസ്. അവര്‍ ക്ഷണക്കത്ത് അയക്കുകയാണെങ്കില്‍ അപ്പോള്‍ പ്രതികരിക്കാമെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ അത്തരമൊരു സാങ്കല്പിക ക്ഷണത്തിന് മറുപടി പറയാനില്ലെന്നും നേതൃത്വം വ്യക്തമാക്കി.
ഊഹാപോഹങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയില്ലെന്നും ക്ഷണമുണ്ടെന്നത് തികച്ചും സാങ്കല്പികമാണെന്നും കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനുസിങ്്വി പറഞ്ഞു.
മോഹന്‍ഭാഗവതിന്റെ അധ്യക്ഷതയില്‍ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ആര്.എസ് എസ് പരിപാടിയില്‍ രാഹുല്‍ ഗാന്ധിക്ക് ക്ഷണം ഉണ്ടാകുമ്പോഴേ കോണ്‍ഗ്രസിന് എന്തെങ്കിലും പറയാനാകൂ എന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. ഇതുവരെ അവരില്‍ നിന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ക്ഷണക്കത്തൊന്നും ലഭിച്ചിട്ടില്ല.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണക്കത്ത് നല്‍കിയതായി ആര്.എസ്.എസ് അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കോണ്‍ഗ്രസ് വക്താവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."