ഹറമിലും മത്വാഫിലും തണല്‍കുടകള്‍ അടുത്ത ഹജ്ജിനുശേഷം
മക്ക: മക്കയിലെ വിശുദ്ധ ഹറമിന്റെ മുറ്റങ്ങളിലും മത്വാഫിലും തണല്‍കുടകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതി അടുത്ത ഹജ്ജിനുശേഷം നടപ്പാക്കുമെന്ന് ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ.അബ്ദുറഹ്മാന് അല്‍ സുദെസ് വെളിപ്പെടുത്തി.
ഹറം വികസനവുമായി ബന്ധപ്പെട്ട് പുറത്തുവിട്ട വിശദീകരണത്തിലാണ് മക്ക ഹറം പള്ളി ചീഫ് ഇമാം കൂടിയായ സുദെസ് ഇക്കാര്യം പറഞ്ഞത്. ഏറ്റവും മികച്ച മാനദണ്ഡങ്ങളോടെയാണ് പദ്ധതി നടപ്പാക്കുകയെന്നും അടുത്ത ഹജ്ജിനുശേഷം ആരംഭിച്ച് അടുത്ത കൊല്ലത്തെ റമദാനു മുന്‍പായി പദ്ധതി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിഷന്‍2030 പദ്ധതി അനുസരിച്ച് പ്രതിവര്‍ഷം മൂന്നുകോടിയിലേറെ ഉംറ തീര്‍ഥാടകരെ സ്വീകരിക്കുന്നതിന് ഹറംകാര്യ വകുപ്പ് ഒരുക്കങ്ങള്‍ നടത്തിവരികയാണ്. ഈ വര്‍ഷത്തെ റമദാനില്‍ ഹറംകാര്യ വകുപ്പ് 140ലേറെ പദ്ധതികള്‍ നടപ്പാക്കും. തീര്‍ഥാടകര്‍ അടക്കമുള്ളവര്‍ക്ക് ബന്ധപ്പെടുന്നതിന് ഏകീകൃത നമ്പര്‍ സേവനവും ഹറംകാര്യ വകുപ്പ് ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."