കശ്മിരില്‍ ഏറ്റുമുട്ടല്‍; മൂന്നു തീവ്രവാദികളെ കൊന്നെന്ന് സൈന്യം
ശ്രീനഗര്‍: ജമ്മു കശ്മിരിലെ ശ്രീനഗറിനടുത്ത് കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു തീവ്രവാദികള്‍ കൊല്ലപ്പെട്ടെന്ന് സൈന്യം. ശ്രീനഗറിനടുത്ത പാന്താചൗക്കിലായിരുന്നു ഏറ്റുമുട്ടല്‍. മൂന്നു തീവ്രവാദികള്‍ക്കു പുറമേ കശ്മിര് പൊലിസിലെ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ബാബുറാമും സംഭവത്തില്‍ കൊല്ലപ്പെട്ടു.
ഇവിടെ പൊലിസും സി.ആര്.പി.എഫും നിയന്ത്രിക്കുന്ന ചെക്ക്പോസ്റ്റിലെത്തിയ തീവ്രവാദികള്‍ വെടിവയ്പ് നടത്തുകയായിരുന്നെന്നാണ് സൈന്യം വ്യക്തമാക്കുന്നത്. ഇവര്‍ സൈന്യത്തിന്റെ ആയുധങ്ങള്‍ തട്ടിയെടുക്കാനുള്ള ശ്രമവും നടത്തി. തുടര്‍ന്നു സൈന്യത്തിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിക്കുകയും ഇതിനിടയിലും വെടിവയ്പുണ്ടാകുകയുമായിരുന്നു. സംഭവത്തിനു ശേഷവും പ്രദഗേശത്ത് തിരച്ചില്‍ തുടരുകയാണ്.
പാക് വെടിവയ്പ്പില്‍
ഒരു സൈനികന് വീരമൃത്യു
ശ്രീനഗര്‍: ജമ്മു കശ്മിരിലെ രാജൗരി അതിര്‍ത്തിയില്‍ പാകിസ്താന് നടത്തിയ വെടിവയ്പില്‍ ഒരു ഇന്ത്യന്‍ സൈനികന് വീരമൃത്യു. നൗഷേര സെക്ടറിയില് ഇന്നലെ രാവിലെയായിരുന്നു ആക്രമണം. ജൂനിയര്‍ കമ്മിഷന്‍ഡ് ആര്‍മി ഓഫിസറാണ് കൊല്ലപ്പെട്ടത്.
വെടിവയ്പില്‍ പരുക്കേറ്റ സൈനികനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചതായും വിവരമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."