മത്സ്യവില സര്‍വകാല റെക്കോര്‍ഡില്‍; മത്തിക്കും അയലയ്ക്കും ഇരട്ടിവില
താമരശ്ശേരി: മത്സ്യവില സമീപകാലത്തെ ഏറ്റവും വലിയ വര്‍ധനയില്‍. സാധാരണക്കാരായ നാട്ടിന്‍പുറത്തുകാര്‍ മത്സ്യവില ഇരട്ടിച്ചതോടെ പ്രയാസത്തിലായി. കഴിഞ്ഞദിവസംവരെ സംസ്ഥാനത്തെ മത്സ്യമാര്‍ക്കറ്റുകളില്‍ കിലോക്ക് 60-80 രൂപവരെ ഉണ്ടായിരുന്ന മത്തിക്ക് വ്യാഴാഴ്ചത്തെ വില ഇരുനൂറ് രൂപയാണ്.
150 രൂപയുണ്ടായിരുന്ന അയലയുടെ വില 240 രൂപയായി ഉയര്‍ന്നു. 600 രൂപ വിലയ്ക്ക് വില്‍പ്പന നടത്തിയിരുന്ന അയക്കൂറ 900 രൂപയ്ക്കും400 രൂപ ഉണ്ടായിരുന്ന ആവോലി 600 രൂപയ്ക്കുമാണ് വില്‍പ്പന നടത്തുന്നത്. ചെമ്മീന്‍,മാന്ത തുടങ്ങിയ മത്സ്യങ്ങള്‍ക്കും പൊളളുന്നവിലയാണ് .
കടലില്‍ മത്സ്യലഭ്യത കുറഞ്ഞതോടെ മത്സ്യം ലഭിക്കാത്ത അവസ്ഥയാണെന്നും നിലവിലെ കാലാവസ്ഥയില്‍ മത്സ്യങ്ങള്‍ ഉള്‍വലിഞ്ഞതാകാം ക്ഷാമത്തിന് കാരണമെന്നും മത്സ്യത്തൊഴിലാളികളും വില്‍പ്പനക്കാരും പറയുന്നു. ന്യൂനമര്‍ദത്തിന്റെ ഫലമായി വരുംദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പുകൂടി വന്നതോടെ ക്ഷാമം വര്‍ധി ക്കാനും വില കുതിച്ചുയരാനുമാണ് സാധ്യത.
പത്ത് ദിവസത്തിനകം നോമ്പുകൂടി എത്തുന്നതോടെ മാര്‍ക്കറ്റില്‍ വില ഇനിയും കുതിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. മത്സ്യവിലയോടൊപ്പം കോഴി ഇറച്ചി വിലയും വര്‍ധിച്ചത് സാധരണക്കാരന് വന്‍ ആഘാതമാണ് സൃഷ്ടിക്കുന്നത.ഒരുമാസം മുന്‍പ് കിലോക്ക് 130 മുതല്‍ 140 വരെ വിലയുണ്ടായിരുന്ന കോഴി ഇറച്ചിക്ക്് ഇപ്പോള്‍ 180-190 ആണ് ചില്ലറ വില്‍പന.ഇത് ഇനിയും കൂടുമെന്ന് കച്ചവടക്കാര്‍ പറയുന്നു.
കടുത്ത ചൂട് കാരണം കോഴി ഉല്‍പ്പാദനം ഗണ്യമായി കേരളത്തിലും തമിഴ്‌നാട്ടിലും കുറഞ്ഞതും ആവശ്യക്കാര്‍ ഏറിയതുമാണ് വില വര്‍ധനവിനു കാരണമായത്.മത്സ്യംപോലെ തന്നെ കോഴി വില വര്‍ധനവും നോമ്പു കാലത്ത് ഇക്കുറി ഉപഭോക്താക്കളുടെ കീശ കാലിയാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."