HOME
DETAILS

ഫാനി ചുഴലിക്കാറ്റ് ഇന്ന് പിറവിയെടുക്കും; ശക്തിപ്പെട്ട് തീവ്ര ചുഴലിക്കാറ്റാകും

  
backup
April 26 2019 | 23:04 PM

news-about-storm-fani

 

കോഴിക്കോട്: തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ഇന്നലെ ശക്തിപ്പെട്ട് തീവ്രന്യൂനമര്‍ദമായി. അടുത്ത 24 മണിക്കൂറിനകം അതി തീവ്ര ന്യൂനമര്‍ദം (ഡീപ് ഡിപ്രഷന്‍) ആകുമെന്നും തുടര്‍ന്ന് 24 മണിക്കൂറിനകം ഫാനി ചുഴലിക്കാറ്റായി മാറുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചെന്നൈക്കു സമീപം എത്തുമ്പോഴേക്കും ഫാനി വീണ്ടും ശക്തിപ്പെട്ട് തീവ്ര ചുഴലിക്കാറ്റാകും.
ചെന്നൈക്ക് തെക്കു കിഴക്ക് ദിശയില്‍ 1490 കി.മി അകലെയും ശ്രീലങ്കയിലെ ട്രോങ്കോമാലിക്ക് കിഴക്ക്-തെക്കുകിഴക്ക് ദിശയില്‍ 1140 കി.മി അകലെയുമാണ് ഇപ്പോള്‍ തീവ്ര ന്യൂനമര്‍ദത്തിന്റെ സ്ഥാനം.


വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് അടുത്ത നാലു ദിവസത്തിനകം വടക്കന്‍ തമിഴ്‌നാടിനും തെക്കന്‍ ആന്ധ്രപ്രദേശിനും സമീപമെത്തും. ഇന്ന് അതി തീവ്ര ന്യൂനമര്‍ദം ആകുമ്പോള്‍ ഈ മേഖലയില്‍ 70 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റുണ്ടാകും. ഇന്നുരാത്രി വൈകിയോ നാളെ പുലര്‍ച്ചെയോ ഫാനി ചുഴലിക്കാറ്റായേക്കും. 80 മുതല്‍ 110 കിലോമീറ്റര്‍ വരെ ശക്തി കൈവരിച്ച ശേഷം 29ന് തീവ്രചുഴലിക്കാറ്റായി മാറിയേക്കും. മണിക്കൂറില്‍ 115 കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റുണ്ടാകുമ്പോഴാണ് തീവ്ര ചുഴലിക്കാറ്റായി കണക്കാക്കപ്പെടുന്നത്. 30ന് ഇന്ത്യന്‍ തീരത്തോട് അടുക്കുമ്പോള്‍ 120 മുതല്‍ 135 കി.മി വേഗത്തിലുള്ള കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നു. കേരളത്തില്‍ 29നും 30നും ചുഴലിക്കാറ്റിനെ തുടര്‍ന്ന് ശക്തമായ മഴക്ക് സാധ്യതയുണ്ട്.
കേരള തീരത്ത് ചുഴലിക്കാറ്റിന്റെ ഭാഗമായി നാളെവരെ മണിക്കൂറില്‍ 50 കി.മി വേഗത്തിലും തിങ്കളാഴ്ച മുതല്‍ 60 കി.മി വേഗത്തിലും കാറ്റ് വീശാം. 28നും 29നും കേരളതീരത്ത് മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്. ആഴക്കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടവര്‍ 28ന് രാത്രിക്കകം അതത് തീരങ്ങളില്‍ തിരിച്ചെത്തണം. തിരമാലകള്‍ക്ക് 1.7 മുതല്‍ 2.4 മീറ്റര്‍ വരെ ഉയരമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രവും അറിയിച്ചു. 29ന് എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലും 30ന് കോട്ടയം, എറണാകുളം,ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്രോസ് വോട്ട്: സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി സരിൻ

Kerala
  •  2 months ago
No Image

പാർട്ടിചിഹ്നം നൽകാതിരുന്നത് പൊന്നാനി പകർന്ന പാഠം

Kerala
  •  2 months ago
No Image

പൊതുവിദ്യാലയങ്ങളില്‍ തൊഴില്‍ പരിശീലനത്തിന് ക്ലാസ് മുറികള്‍ വരുന്നു; ആദ്യഘട്ടത്തില്‍ 600 ക്രിയേറ്റീവ് കോര്‍ണറുകള്‍

Kerala
  •  2 months ago
No Image

ഇസ്റാഈല്‍ വ്യോമതാവളം ആക്രമിച്ച് ഹിസ്ബുല്ല

International
  •  2 months ago
No Image

വടക്കന്‍ ഗസ്സയില്‍ ആശുപത്രികളില്‍ ഇസ്‌റാഈല്‍ ബോംബ് വര്‍ഷം; 87 പേര്‍ മരണം

International
  •  2 months ago
No Image

കോണ്‍ഗ്രസ് നേതാവ് ലാല്‍ വര്‍ഗീസ് കല്‍പകവാടി അന്തരിച്ചു

Kerala
  •  2 months ago
No Image

കല്‍പ്പാത്തി രഥോത്സവം; പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന്റെ തീയതി മാറ്റണം; രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  2 months ago
No Image

ജമ്മു കശ്മീരില്‍ ഭീകരാക്രമണം; മൂന്ന് മരണം, അഞ്ച് പേര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

ട്രെയിനില്‍ നിന്ന് ഐഫോണ്‍ കവര്‍ന്ന കേസ്; പ്രതി പിടിയില്‍

crime
  •  2 months ago
No Image

ബാബ സിദ്ദിഖ് വധക്കേസ്; നവി മുംബൈയിലെ സ്‌ക്രാപ്പ് ഡീലറെ അറസ്റ്റ് ചെയ്തു; കസ്റ്റഡിയിലുള്ളവരുടെ എണ്ണം 10 ആയി

National
  •  2 months ago