HOME
DETAILS
MAL
പ്രളയബാധിതരെ സഹായിക്കാന്‍ ഐ.സി.ബി.എഫ് പത്തു കോടി രൂപ സമാഹരിക്കും
backup
August 28 2018 | 18:08 PM
ദോഹ: കേരളത്തിലെ മഹാപ്രളയത്തിലും കര്‍ണാടകയിലെ കുടകിലെ പ്രളയത്തിലും ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായുള്ള ധനസമാഹരണ കാംപയിന്‍ മികച്ച രീതിയില്‍ പുരോഗമിക്കുന്നതായി സംഘാടകര്‍ വ്യക്തമാക്കി.
ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് കീഴല്‍ പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ ഐ.സി.ബി.എഫിന്റെ ആഭിമുഖ്യത്തിലാണ് ധനസമാഹരണം. ഇന്ത്യന്‍ പ്രവാസി സമൂഹത്തില്‍ നിന്നും മികച്ച പിന്തുണയും പ്രതികരണവുമാണ് ലഭിക്കുന്നതെന്ന് ഐ.സി.ബി.എഫിന്റെ ഭാരവാഹികളും ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാക്കളും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വ്യാപാര, വാണിജ്യ സ്ഥാനപങ്ങളുടെയും സഹകരണം ഇക്കാര്യത്തില്‍ ഉറപ്പാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."