HOME
DETAILS

അവസാനം ഒരു രാജ്യം ഒരു പാര്‍ട്ടി എന്നാകുമോ?

  
backup
August 30 2020 | 22:08 PM

editorial-31-08-2020

രണ്ടായിരത്തിപത്തൊമ്പതില്‍ രണ്ടാം തവണയും അധികാരത്തില്‍ വന്ന ബി.ജെ.പി അവരുടെ അജന്‍ഡകള്‍ ഓരോന്നായി വളരെ വേഗത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. തുടര്‍ച്ചയെന്നോണം കശ്മിരിന്റെ പ്രത്യേകാവകാശങ്ങള്‍ എടുത്തുകളഞ്ഞു. ഒരു വര്‍ഷമായി ആ ജനതയെ സ്വന്തം ജന്മഭൂമിയില്‍ അടച്ചിട്ടിരിക്കുകയാണ്. രാഷ്ട്രീയ നേതാക്കളെയെല്ലാം വീട്ടുതടങ്കലിലാക്കി. ഫാറൂഖ് അബ്ദുല്ലയെ പോലുള്ള പ്രമുഖരായ ചില നേതാക്കള്‍ക്ക് മോചനം നല്‍കിയെങ്കിലും കശ്മിര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയെ പോലുള്ള നേതാക്കള്‍ ഇന്നും വീട്ടുതടങ്കലിലാണ്.

ഓഗസ്റ്റ് അഞ്ചിനായിരുന്നു ബാബരി മസ്ജിദ് തകര്‍ത്തിടത്ത് രാമക്ഷേത്രത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടത്. ഈ ചടങ്ങിനായി ഓഗസ്റ്റ് അഞ്ച് തിരഞ്ഞെടുത്തത് യാദൃച്ഛികമായി രുന്നില്ല. കശ്മിര്‍ ജനതയുടെ അവകാശാധികാരങ്ങള്‍ കവര്‍ന്നെടുത്തതിന്റെ ഒന്നാം വാര്‍ഷിക ദിനമായിരുന്നു ഓഗസ്റ്റ് അഞ്ച്. ഇതിനായുള്ള നയരൂപീകരണ നീക്കങ്ങള്‍ ഒന്നാം ബി.ജെ.പി സര്‍ക്കാരിന്റെ കാലത്തു തന്നെ ആരംഭിച്ചിരുന്നു.

കശ്മിര്‍ ജനത ഒരൊറ്റ തെറ്റേ ചെയ്തിട്ടുള്ളൂ. പാകിസ്താന്റെ ഒപ്പം പോകാതെ, സ്വയം രാഷ്ട്രമായി നിലനില്‍ക്കാതെ പ്രത്യേകാവകാശങ്ങളോടെ ഇന്ത്യന്‍ യൂനിയനൊപ്പം ചേര്‍ന്നുപോവുക എന്നതായിരുന്നു അവര്‍ ചെയ്ത പാതകം. അവരുടെ സാംസ്‌കാരികത്തനിമ നിലനിര്‍ത്താനായിരുന്നു ഇത്തരമൊരാവശ്യം അവര്‍ ഉന്നയിച്ചതും. ബി.ജെ.പിക്ക് ദഹിക്കാതെ പോയതും അതാണ്.

അധികാരത്തില്‍ വന്നാല്‍ കശ്മിരിന്റെ പ്രത്യേകാവകാശങ്ങള്‍ എടുത്തുകളയുമെന്നത് അവരുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. അത് അവര്‍ കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് അഞ്ചിനു നടപ്പാക്കി. അതിന്റെ ഒന്നാം വാര്‍ഷികത്തില്‍ മറ്റൊരു തെരഞ്ഞെടുപ്പ് വാഗ്ദാനമായ രാമക്ഷേത്ര നിര്‍മാണത്തിനു ശിലപാകുകയും ചെയ്തു. ഒരു വശത്ത് വംശഹത്യയും ന്യൂനപക്ഷ ദലിത് പീഡനവും നടത്തുക. മറുവശത്ത് ഭരണകൂട സ്ഥാപനങ്ങളെയും വൈജ്ഞാനിക മേഖലകളെയും കാവിവല്‍ക്കരിക്കുക. ഇത് ഏറെക്കുറെ സംഘ്പരിവാര്‍ നിര്‍വഹിച്ചുകഴിഞ്ഞു.

ഇനി നടപ്പാക്കാന്‍ ഉദ്ദേശിച്ചുള്ള ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, ഒരു രാജ്യം ഒരു വോട്ടര്‍പട്ടിക, ഒരു രാജ്യം ഒരു ആരോഗ്യ കാര്‍ഡ് തുടങ്ങി എല്ലാം ഒന്നിലേക്കൊതുക്കിക്കൊണ്ടിരിക്കുന്ന നടപടികളും അത്ര നിഷ്‌കളങ്കമല്ല. ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് എന്നാകുമ്പോള്‍ രാജ്യത്തെ മുഴുവന്‍ ജനതയുടെയും റേഷന്‍ കാര്‍ഡ് വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ വിരല്‍ത്തുമ്പില്‍ വരും. ഇതരസംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ക്കും കേരളത്തില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് പുറമേക്ക് പറയുന്നത്. എന്നാല്‍ പൗരത്വ രേഖയും പൗരത്വ രജിസ്റ്റര്‍ തയാറാക്കലും കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിച്ചിട്ടില്ല. അതിന്റെ മറ്റൊരു രൂപമായി എല്ലാം ഒന്നിലേക്കൊതുക്കിക്കൊണ്ടിരിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഇപ്പോഴത്തെ നീക്കത്തെ കാണാവുന്നതാണ്. പൗരത്വ രേഖയില്‍ പെടാത്തവരും പൗരത്വ റജിസ്റ്ററില്‍ പെടാത്തവരും നാളെ പൗരത്വത്തിനു പുറത്തായാല്‍ അവര്‍ക്ക് പൗരാവകാശങ്ങളൊന്നും ഉണ്ടായിരിക്കില്ല. റേഷന്‍ കിട്ടില്ല. വോട്ടര്‍ പട്ടികയില്‍ പേരുണ്ടാകില്ല. ആരോഗ്യ സുരക്ഷാ പദ്ധതികളൊന്നും തന്നെ ലഭിക്കില്ല.

ഈ ഉദ്ദേശ്യം മനസില്‍ വച്ചുകൊണ്ടായിരിക്കണം ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, ഒരു രാജ്യം ഒരു വോട്ടര്‍ പട്ടിക, ഒരു രാജ്യം ഒരു ആരോഗ്യ കാര്‍ഡ് എന്നൊക്കെയുള്ള കേള്‍ക്കാന്‍ ഇമ്പമുള്ള നിരവധി പദ്ധതികളുമായി കൊറോണക്കാലത്ത് സര്‍ക്കാര്‍ ഇറങ്ങിത്തിരിച്ചിട്ടുണ്ടാവുക. അല്ലായിരുന്നുവെങ്കില്‍ എന്തിനാണ് പൗരന്റെ രോഗവിവരങ്ങള്‍ തേടുന്നിടത്ത് അവന്റെ മതം അന്വേഷിക്കുന്നത്. ഇന്ത്യയില്‍ ഏതെങ്കിലും രോഗം ഏതെങ്കിലും പ്രത്യേക മതക്കാര്‍ക്ക് ബാധിക്കാറുണ്ടോ? കൂടെ ലൈംഗികതാല്‍പര്യവും ആരോഗ്യകാര്‍ഡ് തയാറാക്കാന്‍ ചോദിക്കുന്നുണ്ട്. ആളുകള്‍ ഈ വിഷയത്തിലൂന്നി ചര്‍ച്ച ചെയ്യുമ്പോള്‍ പ്രധാന അജന്‍ഡയായ മതം ചോദിക്കല്‍ വിസ്മരിക്കപ്പെട്ടുകൊള്ളുമെന്ന തന്ത്രമായിരിക്കും ഇതിനു പിന്നിലുണ്ടാവുക.

പൗരത്വ രേഖ കൊണ്ടും പൗരത്വ രജിസ്റ്റര്‍ കൊണ്ടും ബി.ജെ.പി ഉദ്ദേശിക്കുന്നത് രാജ്യത്തെ മുസ്‌ലിംകള്‍ അടക്കമുള്ള പിന്നാക്ക ന്യൂനപക്ഷ ദലിത് ആദിവാസികളുടെ പൗരത്വാവകാശം കവര്‍ന്നെടുക്കാനും പൗരാവകാശമില്ലാത്ത രണ്ടാംതരം പൗരന്മാര്‍ ആക്കാനുമാണല്ലോ. ഇതെല്ലാം ഇപ്പോള്‍ ഒരു കാര്‍ഡ് പദ്ധതിയിലൂടെ നടപ്പാക്കാന്‍ കഴിഞ്ഞാല്‍ പിന്നെ പൗരത്വ രജിസ്റ്ററിന്റെ ആവശ്യമില്ലല്ലോ. ഒറ്റരാത്രി കൊണ്ട് രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് റേഷന്‍ നിഷേധിക്കാം. വോട്ടവകാശം ദുര്‍ബലപ്പെടുത്താം. ആരോഗ്യ സുരക്ഷാ പദ്ധതി റദ്ദാക്കാം. മാത്രമല്ല, പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നിയമസഭാ സീറ്റുകളിലും ബി.ജെ.പിക്ക് മുന്‍തൂക്കം ഉറപ്പിക്കാനാവശ്യമായ തിരുത്തലുകളും വരുത്താം.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആയിരത്തിലധികം ഗ്രാമപഞ്ചായത്ത് സീറ്റുകള്‍ ബി.ജെ.പി കരസ്ഥമാക്കി എന്നോര്‍ക്കണം. ചുരുക്കത്തില്‍ കാര്‍ഡിന്റെ പേരില്‍ രാജ്യത്തെ ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങള്‍ക്ക് അവരുടെ പൗരാവകാശങ്ങള്‍ നിഷേധിക്കാന്‍ കഴിയും.

ഇന്ത്യ എക്കാലവും ലോകത്തിനു സമ്മാനിച്ചുകൊണ്ടിരിക്കുന്ന നാനാത്വത്തിലെ ഏകത്വമെന്ന മനോഹര തത്വസംഹിത മാത്രമല്ല ഇതിലൂടെ തകര്‍ക്കുന്നത്. എല്ലാം ഹിന്ദുത്വമെന്ന ഏകത്വത്തിലേക്കാണ് ഇതുവഴി രാജ്യത്തെ കൊണ്ടുപോകുന്നത്. നാളെ സംഘ്പരിവാര്‍ ഒരു രാജ്യം ഒരു പര്‍ട്ടി എന്ന മുദ്രാവാക്യം ഉയര്‍ത്തുമെന്നതില്‍ സംശയമൊന്നുമില്ല.അതിലേക്കുള്ള ചുവടുവയ്പുകള്‍ അയോധ്യയില്‍ ബാബരി മസ്ജിദ് പള്ളി നിന്നിടത്ത് രാമക്ഷേത്രത്തിനു നിലമൊരുക്കിയതിലൂടെ സംഭവിച്ചു കഴിഞ്ഞല്ലോ. ഇതിനെ അതിജീവിക്കണമെങ്കില്‍ പ്രയാസം നിറഞ്ഞതും ദീര്‍ഘവുമായ പാതയിലൂടെ രാജ്യത്തെ മതനിരപേക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ സഞ്ചരിക്കേണ്ടതുണ്ട്. കാലം കാത്തിരിക്കുന്നത് അതിനു വേണ്ടിയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

കശ്മീരിൽ സൈനിക ക്യാമ്പിന് നേരെ ഭീകരരുടെ വെടിവെപ്പ്; ഇന്നുണ്ടാവുന്ന രണ്ടാമത്തെ ഭീകര ആക്രമണം

National
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-11-01-2024

PSC/UPSC
  •  a month ago
No Image

ഡിവൈഎഫ്ഐ നേതാവിന്‍റെ പിറന്നാളിന് പറക്കോട് ടൗണില്‍ ലഹരിക്കേസ് പ്രതികൾക്കോപ്പം ആഘോഷം; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  a month ago
No Image

'എന്റെ നാട് നല്ല നാട്..' കേരളപ്പിറവി ദിനത്തില്‍ നേപ്പാളില്‍ നിന്നെത്തിയ കുരുന്നിന്റെ വീഡിയോ പങ്കിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  a month ago
No Image

ഗ്രേറ്റർ നോയിഡയിൽ 17 വയസുകാരൻ ഓടിച്ച കാറിടിച്ച് യുവതിക്ക് മരണം

National
  •  a month ago
No Image

ദുബൈ ജിഡിആർഎഫ്എയിൽ യുഎഇ പതാക ദിനാചരണ പരിപാടികൾ നടന്നു

uae
  •  a month ago
No Image

അബൂദബിയിലെ നിരവധി പൊതു ബാസ്‌ക്കറ്റ്‌ബോൾ കോർട്ടുകൾ നവീകരിക്കാനൊരുങ്ങി ADQ, വും NBA യും  

uae
  •  a month ago
No Image

കിട്ടാ കടം പെരുകുന്നു: ബംഗ്ലാദേശിനുള്ള വൈദ്യുതി വിതരണം ഭാഗികമായി നിർത്തി അദാനി ഗ്രൂപ്പ്

International
  •  a month ago
No Image

ഹൈദരാബാദ് വിമാനത്താവളത്തിൽ കോൺഫ്ലേക്-മിഠായി ബോക്സുകളിൽ മരിജുവാന കടത്താൻ ശ്രമം; യുവാക്കൾ പിടിയിൽ

National
  •  a month ago