12 മേഖലകളിലെ സഊദിവല്‍ക്കരണത്തിന് ഇനി രണ്ടണ്ടാഴ്ച മാത്രം
റിയാദ്: സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച പുതിയ 12 മേഖലകളിലെ സഊദിവല്‍ക്കരണ പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കാന്‍ ഇനി രണ്ടണ്ടാഴ്ച മാത്രം.
വിദേശികള്‍ പൂര്‍ണമായോ പാര്‍ട്ണര്‍ഷിപ്പിലോ നടത്തുന്ന സ്ഥാപനങ്ങളും കടകളുമാണ് മുഹറം ഒന്നു മുതല്‍ സഊദിവല്‍ക്കരണ പദ്ധതിയില്‍ ഉള്‍പ്പെടുക. ഇതോടെ വിദേശികളായ ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടമാകും. നേരത്തേ ഇവകളില്‍ നൂറു ശതമാനമാണ് സഊദിവല്‍ക്കരണം പ്രഖ്യാപിച്ചിരുന്നതെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകളും ബിസിനസ് മേഖലകളിലുള്ളവരുടെ അഭ്യര്‍ഥനയും മാനിച്ച് 70 ശതമാനമാക്കി കുറച്ചിട്ടുണ്ടണ്ട്.
വസ്ത്രങ്ങള്‍, വാഹനങ്ങള്‍, ഫര്‍ണിച്ചര്‍, പാത്രങ്ങള്‍ എന്നിങ്ങനെ നാലു മേഖലകളിലായി മുപ്പതോളം ഇനങ്ങളാണ് സെപ്റ്റംബര്‍ 12 (മുഹറം ഒന്ന്) മുതല്‍ ആരംഭിക്കുന്ന ആദ്യഘട്ട സ്വദേശിവല്‍ക്കരണത്തിന്റെ പരിധിയില്‍ വരുന്നത്. വിദേശികളുടെ കുത്തകയിലാണ് ഇത്തരം സ്ഥാപനങ്ങള്‍ നടക്കുന്നത്.
സഊദിവല്‍ക്കരണം അടുത്തതോടെ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയോ വില്‍ക്കുകയോ ചെയ്യാനുള്ള ഒരുക്കത്തിലാണ് വിദേശികള്‍. 70 ശതമാനമെന്ന തോതില്‍ വിദേശികളെ പിരിച്ചുവിട്ട് സ്വദേശികളെ വച്ച് സ്ഥാപനം നടത്തിക്കൊണ്ടണ്ടുപോകുന്നത് പ്രയാസകരമാണെന്നാണ് സ്ഥാപന ഉടമകളുടെ നിലപാട്. എന്നാല്‍, ഈ സമയത്ത് സ്ഥാപനങ്ങള്‍ ഏറ്റെടുക്കാനോ വാങ്ങാനോ ആരും തയാറാകാത്തത് തിരിച്ചടിയായിട്ടുണ്ടണ്ട്.
ജനുവരി 28ന് പ്രഖ്യാപനം വന്നത് മുതല്‍ തന്നെ സ്ഥാപന ഉടമകള്‍ കെട്ടിട വാടക പുതുക്കാതെ സമയപരിധി എത്തിക്കുകയാണ്. കാര്‍-ബൈക്ക് ഷോറൂമുകള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, കുട്ടികളുടെ വസ്ത്രങ്ങള്‍, പുരുഷ ഉല്‍പന്നങ്ങള്‍, ഫര്‍ണിച്ചര്‍, പാത്രക്കടകള്‍ എന്നിവിടങ്ങളില്‍ സെപ്റ്റംബര്‍ 12 മുതലും വാച്ച്, കണ്ണട കടകള്‍, ഇലക്‌ട്രോണിക്‌സ് ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍ എന്നിവിടങ്ങളില്‍ നവംബര്‍ ഒന്‍പതു മുതലും മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍, സ്‌പെയര്‍പാര്‍ട്‌സ് കടകള്‍, കെട്ടിട നിര്‍മാണ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, കാര്‍പെറ്റ് കടകള്‍, ചോക്കലേറ്റ് പലഹാരക്കടകള്‍ എന്നീ സ്ഥാപനങ്ങളില്‍ 2019 ജനുവരി ഏഴ് മുതലുമാണ് നേരത്തേ സഊദി വല്‍ക്കരണം പ്രഖ്യാപിച്ചിട്ടുള്ളത്. ഇതോടെ മലയാളികളടക്കമുള്ള വിദേശികള്‍ കനത്ത തൊഴില്‍ നഷ്ടത്തെ അഭിമുഖീകരിക്കേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."