മോദിക്ക് സംസാരിക്കാനുള്ളത് മിന്നലാക്രമണത്തെക്കുറിച്ച് മാത്രം: രാഹുല്‍
പട്‌ന: തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അമിത ദേശീയതയെക്കുറിച്ചും അതിര്‍ത്തി കടന്നുള്ള സൈനിക നീക്കത്തെയും രാഷ്ട്രീയമായി ഉപയോഗിക്കുന്ന മോദിക്കെതിരേ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി.
തെരഞ്ഞെടുപ്പ് റാലികളില്‍ പ്രധാനമന്ത്രിക്ക് ഒരു കാര്യംമാത്രമേ പറയാനുള്ളൂ. മിന്നലാക്രമണത്തെക്കുറിച്ച് മാത്രമാണ് അദ്ദേഹം സംസാരിക്കുന്നത്. തന്റെ സര്‍ക്കാര്‍ ചെയ്ത നേട്ടം എന്താണെന്ന് പറയാന്‍ മോദിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും രാഹുല്‍ ആരോപിച്ചു.
ബിഹാറിലെ സമസ്തിപൂരില്‍ ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവുമായി വേദി പങ്കിട്ടുകൊണ്ടുള്ള തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതു സംബന്ധിച്ച് മോദി സംസാരിക്കാത്തത് യുവാക്കളില്‍ നിന്നുള്ള എതിര്‍പ്പ് ഭയന്നാണ്. ഇതേ രീതിയില്‍ തന്നെയാണ് കാര്‍ഷിക മേഖലയെക്കുറിച്ചും പറയാത്തത്. കര്‍ഷകര്‍ കടുത്ത വിദ്വേഷത്തിലാണ്. 2014ലെ തെരഞ്ഞെടുപ്പില്‍ തൊഴിലവസരങ്ങളും കാര്‍ഷിക മേഖലയുടെ പുരോഗതിയുമെല്ലാമായിരുന്നു ഉയര്‍ത്തിക്കാട്ടിയിരുന്നത്. എന്നാല്‍ അഞ്ചു വര്‍ഷത്തെ ഭരണത്തില്‍ ഇതെല്ലാം മറന്നു. ഇപ്പോള്‍ വികസനത്തെക്കുറിച്ച് ഒന്നും പറയാനില്ലാത്ത മോദി മിന്നലാക്രമണത്തെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നതെന്നും രാഹുല്‍ പരിഹസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."